കേരളം

kerala

ETV Bharat / state

പക്ഷി പനി: കുട്ടനാട്ടിൽ വീണ്ടും താറാവുകളെ കൊല്ലും - Bird flu In Kuttanadu - BIRD FLU IN KUTTANADU

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കള്ളിങ് നടത്താന്‍ ജില്ല കലക്‌ടര്‍ അലക്‌സ് വര്‍ഗീസ് അധ്യക്ഷനായ അവലോകന യോഗത്തില്‍ തീരുമാനം.

BIRD FLU  AVIAN FLU ALAPPUZHA  കുട്ടനാട്ടിൽ പക്ഷി പനി  പക്ഷി പനി
Avian flu was confirmed in three places In Kuttanadu ; Decided To Culling Birds

By ETV Bharat Kerala Team

Published : Apr 29, 2024, 7:48 PM IST

കുട്ടനാട്ടിൽ വീണ്ടും താറാവുകളെ കൊല്ലും

ആലപ്പുഴ : ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ കള്ളിങ് നടത്താൻ തീരുമാനം. കുട്ടനാട്ടിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വാ ഗ്രാമപഞ്ചായത്ത് വാര്‍ഡ് പത്ത്, തകഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളില്‍ കള്ളിങ് നടത്താന്‍ ജില്ല കലക്‌ടര്‍ അലക്‌സ് വര്‍ഗീസ് അധ്യക്ഷനായ അവലോകന യോഗത്തിലാണ് തീരുമാനിച്ചത്.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ഏകദേശം 790 പക്ഷികളെയും എടത്വാ ഗ്രാപഞ്ചായത്തിലെ 33,974 പക്ഷികളെയും തകഴി ഗ്രാമപഞ്ചായത്തിലെ 10,867 പക്ഷികളെയും ഉള്‍പ്പെടെ ആകെ 45,631 പക്ഷികളെ നശിപ്പിക്കും. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക. ഇതിനാവശ്യമായ വിറക്, കുമ്മായം, ഡീസല്‍, പഞ്ചസാര, ചിരട്ട, തൊണ്ട് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും.

കള്ളിങ് സംഘത്തിലുള്ള എല്ലാവരെയും പത്ത് ദിവസം ക്വാറന്‍റയിനില്‍ ഇരുത്താനും തീരുമാനിച്ചു. എടത്വയില്‍ പതിനൊന്നും 11 തകഴിയില്‍ നാലും അമ്പലപ്പുഴയില്‍ മുന്നും ആര്‍.ആര്‍.റ്റി. സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും. കൊല്ലത്ത് നിന്ന് ഇവിടേക്ക് ആവശ്യമായ കൂടുതല്‍ ആര്‍.ആര്‍.റ്റി. സംഘങ്ങളെയും എത്തിച്ചിട്ടുണ്ട്.

ആര്‍.ആര്‍.റ്റി. സംഘത്തിലുള്ളവര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പ്രതിരോധ മരുന്നുകളും പി.പി.ഇ. കിറ്റുകളും മാസ്‌കുകളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ലഭ്യമാക്കും. പ്രഭവ കേന്ദ്രത്തിലേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ലെന്നും കള്ളിങ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങള്‍ കടക്കുന്നില്ലെന്നും പൊലീസ് ഉറപ്പ് വരുത്തും.

Also Read : പക്ഷികളെ ക്രൂരമായി വേട്ടയാടുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍ - Bird Hunting Team Arrested

ABOUT THE AUTHOR

...view details