കോഴിക്കോട്: ബൈക്കും കാറും തമ്മിൽ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. കാരശ്ശേരി ചോണാട് സ്വദേശി ഇബ്‌നു ഫിൻഷാദിനാണ് അപകടത്തില്‍ പരിക്കേറ്റത്. ബൈക്കും കാറും തട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ തർക്കത്തിനിടയിൽ കാറിന് മുന്നില്‍ നിന്ന ഇബ്‌നു ഫിൻഷാദിനെ കാർ ഡ്രൈവർ കാറിടിപ്പിച്ച ശേഷം ഏറെ ദൂരം മുമ്പോട്ട് കൊണ്ടുപോവുകയായിരുന്നു. നിർത്താതെ ഓടിച്ചുപോയ കാറിന്‍റെ ബോണറ്റില്‍ പിടിച്ചുകിടന്ന ഇബ്‌നു ഫിൻഷാദ് പിന്നീട്
റോഡിലേക്ക് വീണു.
തർക്കത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; നടുക്കുന്ന ദൃശ്യങ്ങള്‍ - Biker Struck by Car - BIKER STRUCK BY CAR
കോഴിക്കോട് ബൈക്കും കാറും തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം.
Biker Struck by Car and Injured (ETV Bharat)
Published : Aug 5, 2024, 9:03 AM IST
|Updated : Aug 5, 2024, 10:17 AM IST
ഇദ്ദേഹത്തെ പരിക്കുകളോടെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന്, നിർത്താതെ പോയ കാർ മുക്കം പൊലീസ് പിടികൂടി. കാർ ഡ്രൈവർക്കെതിരെ ഇബ്‌നു ഫിൻഷാദിന്‍റെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു.
Also Read :ഇന്ധനം നിറച്ചതിന് പണം ചോദിച്ചു, കണ്ണൂരില്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ പൊലീസുകാരന്‍റെ ശ്രമം
Last Updated : Aug 5, 2024, 10:17 AM IST