കോഴിക്കോട്:ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നപെൺകുട്ടിയെ കടന്നുപിടിച്ച ബിഹാർ സ്വദേശി 4 മണിക്കൂറിനുള്ളിൽ പൊലീസിൻ്റെ പിടിയിലായി. ബിഹാർ കഹാരിയ ജില്ല രവമണിയ സ്വദേശി സജ്ഞയ് പാസ്വാൻ (30) എന്നയാളാണ് പന്തീരാങ്കാവ് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ നിന്ന് ഏറെ ദൂരെയുള്ള കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി രാത്രി എട്ട് മണിയോടെ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. പെരുമണ്ണ ചാമാടത്ത് റോഡിൽ ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോള്‍ പ്രതി പിന്നിലൂടെ ചെന്ന് കടന്നുപിടിച്ച് വായ പൊത്തിപ്പിടിക്കാൻ ശ്രമിച്ചു. ഭയന്നോടിയ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്ക് പറ്റി. പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയ സമയത്ത് പ്രതി കടന്നു കളയുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക