എറണാകുളം: വ്യാജ ഇന്ത്യൻ വിലാസത്തിലെടുത്ത പാസ്പോർട്ടുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ബംഗ്ലാദേശ് സ്വദേശി വിമാനത്താവളത്തിൽ പിടിയില്‍. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച സെയ്‌തുല്ലയാണ് പിടിയിലായത്.
പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ ഇന്ത്യക്കാരനെല്ലന്ന് സ്ഥിരീകരിച്ചത്. നിരവധി ബംഗ്ലാദേശി രേഖകളും ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, തുടങ്ങിയവയും ഇയാളിൽ നിന്ന് കണ്ടെത്തി.