കേരളം

kerala

ETV Bharat / state

വിവാഹ വിവാദത്തിൽ കൊണ്ടും കൊടുത്തും കോൺഗ്രസ്‌ നേതാക്കൾ; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ബാലകൃഷ്‌ണൻ പെരിയ - Periya Twin Murder Case - PERIYA TWIN MURDER CASE

രാജ്‌മോഹൻ ഉണ്ണിത്താനും പെരിയ കൊലപാതക കേസിലെ മണികണ്‌ഠനും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടുവെന്ന്‌ ബാലകൃഷ്‌ണൻ പെരിയ

BALAKRISHNAN PERIYA  RAJMOHAN UNNITHAN  PERIYA WEDDING ISSUE CONGRESS  പെരിയ ഇരട്ട കൊലപാതക കേസ്
PERIYA TWIN MURDER CASE (Source: Etv Bharat Reporter)

By ETV Bharat Kerala Team

Published : May 12, 2024, 10:43 PM IST

കാസർകോട് : പെരിയ ഇരട്ട കൊലപാതക കേസ് പ്രതിയുടെ മകന്‍റെ വിവാഹ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിന് പിന്നാലെ കോൺഗ്രസിൽ കലാപം. സംഭവത്തിൽ കൊണ്ടും കൊടുത്തും നേതാക്കൾ രംഗത്തെത്തിയതോടെ പ്രശ്‌നം രൂക്ഷമായി. വിവാഹത്തിൽ പങ്കെടുത്ത പ്രമോദ് പെരിയയെ ചുമതലകളിൽ നിന്നും നീക്കിയതിന് പിന്നാലെ പല നേതാക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തതായി വെളിപ്പെടുത്തിയിരുന്നു.

തുടർന്ന്‌ കോൺഗ്രസ്‌ നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ. രാജ്‌മോഹൻ ഉണ്ണിത്താനും പെരിയ കൊലപാതക കേസിലെ മണികണ്‌ഠനും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടുവെന്നും കോൺഗ്രസിനെ തകർത്തു സിപിഎമ്മിലേക്ക് പോയ പാദൂർ ഷാനവാസിന്‍റെ വീട്ടിൽ ഉണ്ണിത്താൻ നിരവധി തവണ സന്ദർശനം നടത്തി ബാലകൃഷ്‌ണൻ പെരിയയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോൺഗ്രസിന്‍റെ വോട്ട് ഇല്ലാതെ ജയിക്കും എന്ന് പ്രഖ്യാപിച്ച ആളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. ശരത് ലാൽ - കൃപേഷ് കൊലപാതക കേസിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ആയിരം രൂപ പോലും ചെലവാക്കിയില്ല. കാസർകോടിന്‍റെ രാഷ്ട്രീയ നിഷ്‌കളങ്കതയ്ക്ക് മേൽ കാർമേഘം പടർത്തുന്ന സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

ഉണ്ണിത്താനു വേണ്ടി പുറത്ത് പോകുന്നു. ബാക്കി വാർത്ത സമ്മേളനത്തിൽ പറയാമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. ഒരു ഫോട്ടോയും ബാലകൃഷ്‌ണൻ പെരിയ പങ്കുവച്ചിട്ടുണ്ട്.

ഫേസ് ബുക്ക്‌ പോസ്റ്റിന്‍റെ പൂർണ രൂപം:ഇത് രാജ്മോഹൻ ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്‌ഠനും രാത്രിയുടെ മറവിൽ നടത്തുന്ന സംഭാഷണമാണ്. കോൺഗ്രസിനെ തകർത്ത് സിപിഎമ്മിൽ എത്തിയ പാദൂർ ഷാനവാസിൻ്റെ വീട്ടിൽ ഉൾപ്പെടെ എന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താൻ.

കോൺഗ്രസിൻ്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവൻ ശരത് ലാൽ കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുഛിക്കാൻ ഹൈക്കമാൻ്റിൻ്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവൻ. നാവിനെ ഭയമില്ലാത്ത കെ. സുധാകരനും കെ സി വേണുഗോപാലും ഒഴികേയുള്ളവർ എന്നെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാം.

പക്ഷെ കാസർഗോഡിൻ്റെ രാഷ്ട്രീയ നിഷ്‌കളങ്കതയ്ക്ക്‌ മുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല. രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്ക്കരിക്കാൻ ഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസിക പോരാട്ടം എൻ്റെ ഉള്ളിലുണ്ട്. എൻ്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്.

എൻ്റെ സഹോദരൻ്റെ വീട് ബോംബിട്ടു, എൻ്റെമോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു.
1984 മുതൽ സിപിഎം ഊരുവിലക്ക് സമ്മാനിച്ചു. വെള്ള വസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു 32 വോട്ടുകൾ സ്വന്തം വീട്ടിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി, ഈ പാർല്ലമെന്‍റ്‌ മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു
ഒടുവിൽ ഈ വരുത്തൻ ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്‌പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു.
ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു. ബാക്കി വാർത്താ സമ്മേളനത്തിൽ.

ALSO READ:'രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല'; വിവാഹസത്കാര വിവാദത്തില്‍ രാജ്‌മോഹൻ ഉണ്ണിത്താൻ

ABOUT THE AUTHOR

...view details