ഇടുക്കി:കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്‌റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പുതുവത്സര തലേന്നാണ് ഷമീർ ഖാൻ ഓട്ടോ ഡ്രൈവറായ കുരമരകം മെട്ട് സ്വദേശി മുരളീധരനെ മർദിച്ചത്.
മർദനത്തെ തുടർന്ന് നിലത്തു വീണ് മുരളീധരന്‍റെ പല്ലുകളിലൊന്ന് നഷ്‌ടപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മുരളീധരൻ പരാതി നൽകി. എന്നാൽ സിഐ ഷമീർഖാന് അനുകൂലമായാണ് കട്ടപ്പന ഡിവൈഎസ്‌പി റിപ്പോർട്ട് സമർപ്പിച്ചത്.