കേരളം

kerala

ETV Bharat / state

ആറ്റുകാൽ പൊങ്കാല; ഭക്ത ജനങ്ങൾക്കുള്ള സുരക്ഷ നിർദേശങ്ങൾ - Attukal Pongala Safety instructions

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ത ജനങ്ങൾക്കുള്ള സുരക്ഷ നിർദേശങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

ആറ്റുകാൽ പൊങ്കാല  പൊങ്കാല സുരക്ഷ നിർദേശങ്ങൾ  Attukal Pongala  Attukal Pongala Safety instructions  Pongala
Attukal Pongala Safety instructions for devotees

By ETV Bharat Kerala Team

Published : Feb 22, 2024, 8:20 PM IST

തിരുവനന്തപുരം: ഫെബ്രുവരി 25 ഞായറാഴ്‌ചയാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല (Attukal Pongala) നടക്കുന്നത്. പൊങ്കാലയോടനുബന്ധിച്ച് ഭക്ത ജനങ്ങൾക്കുള്ള അഗ്നി സുരക്ഷ സേനയുടെ നിർദേശങ്ങൾ.

  • അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണയോ മറ്റ് ദ്രവ ഇന്ധനങ്ങളോ ഉപയോഗിക്കാതിരിക്കുക. ഇത്തരം ഇന്ധനങ്ങൾ കൈവശം സൂക്ഷിക്കാതിരിക്കുക.
  • പെട്രോൾ പമ്പുകൾ, ട്രാൻസ് ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മാത്രം അടുപ്പ് കത്തിക്കുക.
  • ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമീകരിക്കുക. പൊങ്കാലയിടുന്ന ഒരാൾക്ക് പിന്നിലായി മറ്റൊരു അടുപ്പ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • അടുപ്പുകൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക.
  • സാരിത്തുമ്പുകൾ, ഷാളുകൾ, അയഞ്ഞ വസ്ത്രങ്ങൾ എന്നിവ ശരീരത്തോട് ചേർത്ത് ചുറ്റിവയ്ക്കുക. വസ്ത്രത്തിന്‍റെ തുമ്പ് അലക്ഷ്യമായി നീണ്ടുകിടക്കുന്നത് ഒഴിവാക്കുക.
  • അത്യാവശ്യമുണ്ടായാൽ തീ അണയ്ക്കുന്നതിന് ഉപയോഗിക്കുന്നതിനായി സമീപത്തായി അൽപം വെള്ളം കരുതുക.
  • പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം സൂക്ഷിക്കാതിരിക്കുക.
  • അടുപ്പ് കത്തിക്കുന്നതിന് മുൻപായി അധികമുള്ള വിറക് സുരക്ഷിതമായി മാറ്റിവയ്ക്കുക.
  • അടുപ്പ് കത്തിച്ച ശേഷം അണയ്ക്കുന്നതിന് മുൻപായി അവരവരുടെ സ്ഥാനം വിട്ട് മാറാതിരിക്കുക. അടുപ്പിൽ നിന്നും പുറത്തേയ്ക്ക് തീ പടരുന്നില്ല എന്നത് ഉറപ്പാക്കുക.
  • പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞതായി ഉറപ്പാക്കിയ ശേഷം മാത്രം സ്ഥാനം വിട്ട് പോകുക. അടുപ്പിൽ നിന്നും മാറ്റുന്ന വിറകിൽ നിന്നും മറ്റ് വസ്‌തുക്കളിലേയ്ക്ക് തീ പടരാതിരിക്കുന്നതിനായി അത് പൂർണമായി അണച്ചു എന്ന് ഉറപ്പാക്കുക.
  • വസ്ത്രങ്ങളിൽ തീ പിടിച്ചാൽ നിലത്തുകിടന്ന് ഉരുളുക. സമീപത്ത് നിൽക്കുന്നവർ വെള്ളമൊഴിച്ചോ കട്ടിയുള്ള തുണികൊണ്ട് മൂടിയോ തീ അണയ്ക്കുക.
  • കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിൽക്കുന്നതിന് അനുവദിക്കാതിരിക്കുക.
  • അടിയന്തിര സാഹചര്യങ്ങളിൽ ഫയർ ഫോഴ്‌സ് / പൊലീസ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്ഥ‌ലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കുക.
  • ഡ്യൂട്ടിയിലുള്ള ഫയർ ഫോഴ്‌സ് / പൊലീസ് സേനാംഗങ്ങളുടെ സുരക്ഷ നിർദേശങ്ങൾ അനുസരിക്കുക.
  • ഹൈഡ്രജൻ ബലൂണുകളും സമാന വസ്‌തുക്കളും തീർത്തും ഒഴിവാക്കുക.
  • അടിയന്തിര ഘട്ടത്തിൽ 101ൽ ബന്ധപ്പെടുക.

ABOUT THE AUTHOR

...view details