തിരുവനന്തപുരം :സംസ്ഥാനത്ത് ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരത്താണ് സംഭവം. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്‌ദി എക്‌സപ്രസിലാണ് സംഭവം. ടിടിഇ ജെയ്‌സണ്‍ ജോസഫിനാണ് പരിക്കേറ്റത്. ട്രെയിനില്‍ യാത്ര ചെയ്‌തിരുന്ന ഭിക്ഷക്കാരനാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ജെയ്‌സന്‍റെ കണ്ണിന് പരിക്കേറ്റു. ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. ട്രെയിന്‍ നീങ്ങി തുടങ്ങിയ ശേഷമായിരുന്നു സംഭവം. ടിടിഇയുടെ കണ്ണില്‍ മാന്തുകയായിരുന്നു. ആദ്യം യാത്രക്കാരനുമായി ഇയാള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു.