തൃശൂര്‍: അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനു നേരെ കാട്ടാന പാഞ്ഞടുത്തു. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.
ആന വരുന്നത് കണ്ട് കാര്‍ പിന്നോട്ടെടുത്ത് തലനാരിഴയ്‌ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വച്ചായിരുന്നു സംഭവം. മലക്കപ്പാറയില്‍ നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്.