കേരളം

kerala

ETV Bharat / state

കഠിനംകുളത്തെ ആതിരയുടെ കൊലപാതകി പിടിയില്‍; കണ്ടെത്തിയത് അബോധാവസ്ഥയിൽ - ATHIRA MURDER ACCUSED ARRESTED

പൊലിസ് പിടിക്കുമെന്ന് ഉറപ്പായപ്പോൾ വിഷം കഴിച്ച ശേഷം ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നെന്ന് പ്രാഥമിക നിഗമനം..

JOHNSON OUSEPH  OUSEPH ARRESTED FROM CHINGAVANAM  JOHNSON OUSEPH HOME NURSE  KOLLAM DALAVAPURAM
Johnson Ouseph (ETV Bharat)

By ETV Bharat Kerala Team

Published : Jan 23, 2025, 7:02 PM IST

കോട്ടയം:തിരുവനന്തപുരം കഴക്കൂട്ടം കഠിനംകുളത്തു യുവതിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ചിങ്ങവനം കുറിച്ചിയിൽ നിന്ന് പിടിയിൽ. കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ഔസേപ്പിനെ ആണ് അറസ്‌റ്റ് ചെയ്‌തത്. ഇവിടെ ഒരു വീട്ടിൽ ഹോം നഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൊലിസ് പിടിക്കുമെന്ന് ഉറപ്പായപ്പോൾ വിഷം കഴിച്ച ശേഷം ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്താണ്. ഇയാൾ. കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. അഞ്ച് വര്‍ഷം മുൻപു വിവാഹമോചനം നേടിയിരുന്നു.

ജോൺസൺ ഔസേപ്പ്‌ ആശുപത്രിയില്‍ (ETV Bharat)

കൊലപാതകത്തിന് അഞ്ച് ദിവസം മുൻപു പെരുമാതുറയിലെ ലോഡ്‌ജിൽ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷനിൽ എത്തിയ പ്രതി ട്രെയിനിൽ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നായിരുന്നു ആദ്യ നിഗമനം.

ഏഴു മാസം മുൻപ് ജോൺസനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭർത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. ചൊവ്വാഴ്‌ച രാവിലെ പതിനൊന്നരയോടെയാണ് കായംകുളം സ്വദേശിയായ ആതിരയെ ഭർതൃവീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്.

Also Read:തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം സുഹൃത്തിനെ തെരഞ്ഞ് പൊലീസ്

ABOUT THE AUTHOR

...view details