കേരളം

kerala

ETV Bharat / state

'സെനറ്റിലേക്കുളള നോമിനേഷന്‍ റദ്ദാക്കിയതില്‍ പ്രതികരിക്കാനില്ല'; കോടതി വിധി മാധ്യമങ്ങളുമായി ചർച്ച ചെയ്യാനില്ലെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ - NO COMMENTS ON HIGH COURT DECISION

കേരള സർവകലാശാല സെനറ്റിലേക്ക് താന്‍ നടത്തിയ നോമിനേഷന്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ്‌ ഖാൻ. അപ്പീൽ പോകുമോ എന്ന കാര്യത്തിലും പ്രതികരണം ഉണ്ടായില്ല.

KERALA UNIVERSITY SENATE NOMINATION  HIGH COURT CANCELLED NOMINATION  GOVERNOR ARIF MOHAMMED KHAN  ഗവർണറുടെ 4 നോമിനേഷന്‍ റദ്ദാക്കി
ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ (ETV Bharat)

By ETV Bharat Kerala Team

Published : May 23, 2024, 3:44 PM IST

ഗവർണർ മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നോമിനേറ്റ് ചെയ്‌തത് ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരിക്കാനില്ലെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. അപ്പീൽ പോകുമോ എന്ന ചോദ്യത്തിനും പ്രതികരണം ഉണ്ടായില്ല. കോടതി വിധി മാധ്യമങ്ങളുമായും പൊതു ഇടങ്ങളിലും ചർച്ച ചെയ്യാനില്ല എന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശ വാർഡ് പുനർ വിഭജന ഓർഡിനൻസുകൾ മടക്കി അയച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതുകൊണ്ടാണെന്ന് ഗവർണർ പ്രതികരിച്ചു. സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ലാതെ ഓർഡിനൻസ് പരിഗണിക്കാൻ പോലും കഴിയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Also Read: ഐഎഎസ്‌ തലപ്പത്ത് അഴിച്ചുപണി; മുഹമ്മദ് ഹനീഷിനെ മാറ്റി, ആരോഗ്യ വകുപ്പില്‍ വീണ്ടും രാജൻ ഖൊബ്രഗഡെ, ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ

ABOUT THE AUTHOR

...view details