പത്തംതിട്ട :ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ദിനമായ ഇന്ന് (ഓഗസ്റ്റ് 22) ഉത്രട്ടാതി ആചാര ജലമേള നടന്നു. 26 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്. ഇക്കുറി കന്നിമാസത്തിലെ ഉത്രട്ടാതി നാളായ സെപ്റ്റംബർ 18ന് ആറന്മുള വള്ളംകളി നടക്കുന്നതിനാലാണ് ആചാരം നിലനിർത്താൻ ഇന്ന് ജലമേള നടത്തിയത്.
രാവിലെ 11ന് ആറന്മുള സത്രക്കടവിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ രണ്ട് പള്ളിയോടങ്ങൾ വീതം മധുക്കടവിലെത്തി പൊതിയും പഴവും ക്ഷേത്രപ്രസാദവും പുകയിലയും ദക്ഷിണയായി സ്വീകരിച്ചു. 2014ലും ഇത്തരത്തിൽ ആചാര വള്ളംകളി നടന്നിരുന്നു. ആകെയുള്ളത് 52 പള്ളിയോടങ്ങളാണ്.