പത്തനംതിട്ട :ആവേശകരമായിആറന്മുള ഉത്രട്ടാതി വള്ളംകളി ഫൈനൽ. എ ബാച്ച് വിഭാഗത്തിൽ കോയിപ്രം പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കോറ്റാത്തൂർ കൈതകോടി പള്ളിയോടവും വിജയികളായി. എ ബാച്ച് വിഭാഗത്തിൽ ഇടനാട്, ഇടപ്പാവൂർ പേരൂർ എന്നീ പള്ളിയോടങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ബി ബാച്ച് വിഭാഗത്തിൽ തോട്ടപ്പുഴശ്ശേരി, ഇടക്കുളം എന്നീ പള്ളിയോടങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
എ ബാച്ച് ലൂസേഴ്‌സ് ഫൈനലിൽ കിഴക്കൻ ഓതറ കുന്നേക്കാട്, ചിറയിറമ്പ്, കീഴുകര എന്നീ പള്ളിയോടങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബി ബാച്ച് ലൂസേഴ്‌സ് ഫൈനലിൽ മേപ്രം തൈമറവുംകര, വന്മഴി, ചെന്നിത്തല എന്നീ പള്ളിയോടങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.