ആറന്മുള വള്ളം കളി ദൃശ്യം. (ETV Bharat) പത്തനംതിട്ട:ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ജലഘോഷയാത്രയോടെ തുടക്കമായി. സത്രക്കടവില്‍ നിന്ന് പരപ്പുഴക്കടവ് വരെയായിരുന്നു ജലഘോഷയാത്ര. പരപ്പുഴക്കടവ് മുതല്‍ സത്രക്കടവ് വരെയായിരുന്നു മത്സരം. ജില്ല കലക്‌ടർ എസ് പ്രേംകൃഷ്‌ണൻ പതാക ഉയർത്തി. സമ്മേളനം മന്ത്രി കെഎൻ ബാലഗോപാലും ജലോത്സവം കേന്ദ്രമന്ത്രി ജോർജ് കുര്യനും മത്സരവള്ളംകളി മന്ത്രി പിഎ മുഹമ്മദ് റിയാസുമാണ് ഉദ്ഘാടനം ചെയ്‌തത്.
പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെവി സാംബദേവൻ അധ്യക്ഷനായിരുന്നു. പമ്പ നദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങളും ഇത്തവണ വള്ളംകളിയിൽ പങ്കെടുത്തു. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള കരകളിലെ പള്ളിയോടങ്ങളാണ് ജല മേളക്കെത്തിയത്. എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണ് മാറ്റുരച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും നടത്തുന്നത്. മത്സര വള്ളംകളിയില്‍ ഇത്തവണ ഓരോ പള്ളിയോടത്തിന്‍റെയും ഹീറ്റ്‌സിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ആറന്മുള വള്ളം കളിയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞെത്തുന്ന നാല് പള്ളിയോടങ്ങളെ ഫൈനലിലേക്ക് രണ്ട് ബാച്ചുകളിലായി തെരഞ്ഞെടുക്കും.
എ ബാച്ച് പള്ളിയോടങ്ങള്‍ക്ക് ലൂസേഴ്‌സ് ഫൈനലും ഉണ്ടാകും. മുമ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഫൈനലിലേക്ക് അയച്ചിരുന്നത്. ഇതൊഴിവാക്കിയതോടെ സെമി ഫൈനല്‍ മത്സരങ്ങൾ ഉണ്ടാകില്ല.
Also Read:ആചാരപ്പെരുമയിൽ ആറന്മുള ഉത്രട്ടാതി ആചാര ജലമേള; പങ്കെടുത്തത് 26 പള്ളിയോടങ്ങൾ