കേരളം

kerala

ETV Bharat / state

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്; പദ്ധതി തുടങ്ങാന്‍ സ്‌കൂളുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം - Applications Invited For SPC Scheme

എസ്‌പിസി പദ്ധതി ആരംഭിക്കുന്നതിനുള്ള സ്‌കൂളുകളുടെ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം. അപേക്ഷ spcprogramme.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്.

STUDENT POLICE CADET SCHEME  സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് അപേക്ഷ  SPC SCHEME IN HIGH SCHOOLS  EDUCATION NEWS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 3, 2024, 7:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ് ഹൈസ്‌കൂളുകളില്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് (എസ്‌പിസി) പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരത്തെ അപേക്ഷിച്ച സ്‌കൂളുകള്‍ വീണ്ടും അപേക്ഷിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് സെപ്റ്റംബര്‍ 5ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി spcprogramme.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.

അപേക്ഷയുടെ അസലും അനുബന്ധ രേഖകളും എസ്‌പിസി പദ്ധതിയുടെ ജില്ല ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പ് അതത് പൊലീസ് സ്റ്റേഷനിലും നല്‍കണം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും keralapolice.gov.in/page/notification എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുറഞ്ഞത് 500 വിദ്യാര്‍ഥികളും പദ്ധതിയില്‍ പ്രവേശനം നടത്തുന്ന എട്ടാം ക്ലാസില്‍ കുറഞ്ഞത് 100 വിദ്യാര്‍ഥികളും ഉള്ള വിദ്യാലയങ്ങള്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തിനുള്ള ഗ്രൗണ്ട്, എസ്‌പിസി ഓഫിസ് സജീകരിക്കാനും കേഡറ്റുകള്‍ക്ക് വസ്ത്രം മാറാനുമുള്ള മുറികള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ നിര്‍ബന്ധമാണ്. ഫോണ്‍: 04712432655.

Also Read:ആശങ്കയായി ചോദ്യപേപ്പര്‍; ഹയർ സെക്കൻഡറി ഒന്നാം പാദവാർഷിക പരീക്ഷ നാളെ മുതല്‍

ABOUT THE AUTHOR

...view details