കേരളം

kerala

ETV Bharat / state

നഴ്‌സറി ക്ലാസിലേക്ക് കടലാസ് കത്തിച്ചിട്ട് സാമൂഹ്യവിരുദ്ധര്‍; കുരുന്നുകളുടെ പുസ്‌തകങ്ങളും, പഠനോപകരണങ്ങളും കത്തി നശിച്ചു - VIOLENCE BY ANTI SOCIALS ON SCHOOL - VIOLENCE BY ANTI SOCIALS ON SCHOOL

ഇന്നലെ (ജൂൺ 30) രാത്രിയാണ് സംഭവം ഉണ്ടായത്. ബെഞ്ചും പാഠപുസ്‌തകങ്ങളും കളിക്കോപ്പുകളും കത്തി നശിച്ചു.

SCHOOL ISSUE IN KASARAGOD  സാമൂഹ്യവിരുദ്ധരുടെ അതിക്രമം  VIOLENCE IN KASARAGOD SCHOOL  കാസർകോട് സ്‌കൂളിൽ അതിക്രമം
Violence by anti socials at bovikanam AUP school kasaragod (ETV Bharat)

By ETV Bharat Kerala Team

Published : Jul 1, 2024, 3:54 PM IST

ബോവിക്കാനം എ യു പി സ്‌കൂളിൽ സാമൂഹ്യവിരുദ്ധർ അതിക്രമം നടത്തിയപ്പോൾ (ETV Bharat)

കാസർകോട്: ബോവിക്കാനം എ യു പി സ്‌കൂളിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. നഴ്‌സറി ക്ലാസിലേക്ക് കടലാസ് കത്തിച്ചിട്ടു. ഇന്നലെ (ജൂൺ 30) രാത്രിയിലാണ് സംഭവം. കുട്ടികളുടെ പാഠപുസ്‌തകങ്ങളും, പഠനോപകരണങ്ങളും കത്തി നശിച്ചു.

രാവിലെ നഴ്‌സറി ക്‌ളാസിലേക്ക് അധ്യാപിക എത്തിയപ്പോൾ ബെഞ്ചും, പാഠപുസ്‌തകങ്ങളും, കളിക്കോപ്പുകളും കത്തി നശിച്ച നിലയിലായിരുന്നു. ക്ലീനിങ് സാധനങ്ങൾക്കും തീയിടാൻ ശ്രമം നടന്നിട്ടുണ്ട്.

സ്‌കൂൾ ഗ്രൗണ്ടിൻ്റെ മതിൽ ഒരു ഭാഗം പൊളിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് ഓഫീസും, നിരവധി വീടുകളും സമീപത്ത് ഉണ്ടെങ്കിലും ഗ്രൗണ്ടിന് എതിർ വശത്തായി സ്ഥിതി ചെയ്യുന്ന ക്ലാസ് റൂമുകൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല. സിസിടിവി ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെ സുരക്ഷിത താവളം കൂടിയാവുകയാണ് ഇവിടം.

അതിക്രമം ചൂണ്ടിക്കാട്ടി സ്‌കൂൾ മാനേജ്‌മെൻ്റ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:ജനല്‍ച്ചില്ല് തകര്‍ന്നു, കണ്ടെത്തിയത് വെടിയുണ്ടക്ക് സമാനമായ വസ്‌തു; ചീമേനിയില്‍ വീടിന് നേരെ ആക്രമണം

ABOUT THE AUTHOR

...view details