കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്‌ത്രക്രിയ പിഴവെന്ന് പരാതി. കയ്യില്‍ പരിക്ക് പറ്റിയ വ്യക്തിക്ക് മറ്റൊരു രോഗിക്ക് നിര്‍ദേശിച്ച കമ്പി മാറി ഇട്ടു എന്നാണ് പരാതി.
റോഡപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ ശസ്‌ത്രക്രിയക്കായി ബീച്ച് ഹോസ്‌പിറ്റലില്‍ നിന്ന് മെഡിക്കൽ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ശേഷം എക്സ്-റേ എടുത്തപ്പോഴാണ് മറ്റൊരാളുടെ അളവില്‍ നിര്‍ദേശിച്ച കമ്പിയാണ് ഇദ്ദേഹത്തിന്‍റെ കയ്യില്‍ ഇട്ടത് എന്ന് മനസിലായത്.