തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിലേക്ക് അതിവേഗം അടയാളപ്പെടുത്താനൊരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തിന് മറ്റൊരു നാഴികക്കല്ല് കൂടി. ട്രയല്‍ റണ്‍ പുരോഗമിക്കുന്ന വിഴിഞ്ഞത്തേക്ക് ഉടന്‍ എത്തുന്നത് ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍. മാത്രമല്ല ദക്ഷിണേഷ്യയില്‍ ഇതുവരെ എത്തിയിട്ടുള്ളതിലും ഏറ്റവും വലിയ കപ്പലാണിതെന്നാണ് തുറമുഖ അധികൃതര്‍ അവകാശപ്പെടുന്നത്.
MSC Claude Girardet (Maritime traffice) 'എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ' എന്ന കപ്പലാണെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയാണ് കപ്പല്‍ ഉടമകള്‍. കപ്പലിന്‍റെ കണ്ടെയ്‌നര്‍ ശേഷിയാണ് ഒരു കപ്പലിന്‍റെ വലുപ്പം നിര്‍ണയിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോയുടെ കണ്ടെയ്‌നര്‍ ശേഷി 24,116 ടിഇയു അഥവാ ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റ് ആണ്. ഇതിന് മുമ്പ് വിഴിഞ്ഞത്തെത്തിയ ഏറ്റവും വലിയ മദര്‍ഷിപ്പായ എംഎസ്‌സി അന്നയുടെ കണ്ടെയ്‌നര്‍ ശേഷി 19,462 ടിഇയു ആണ്. കൊളംബോ പോലുള്ള ദക്ഷിണേഷ്യന്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖങ്ങളില്‍ നങ്കൂരമിട്ടിട്ടുള്ള ലോകത്തിലെ വലിയ മദര്‍ഷിപ്പുകളായ എവര്‍ എയ്‌സ്, എവര്‍ എലോട്ട് എന്നിവയ്ക്കു പോലും ക്ലാഡ് ഗിരാര്‍ഡോയുടെ കണ്ടെയ്‌നര്‍ ശേഷിയില്ല. ക്ലാഡ് ഗിരാര്‍ഡോ സെപ്‌റ്റംബര്‍ 12 രാത്രി 10.30ന് വിഴിഞ്ഞത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെക്ക് കിഴക്കേ ഏഷ്യയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് 12.2 നോട്ടിക്കല്‍ സ്‌പീഡിലാണ് ഈ കപ്പല്‍ ഭീമന്‍ സഞ്ചരിക്കുന്നത്. കപ്പലിന് 399 മീറ്റര്‍ നീളവും 16.7 മീറ്റര്‍ ആഴവുമുണ്ട്. 20 മീറ്റര്‍ സ്വാഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ്. ഇന്ത്യയില്‍ വിഴിഞ്ഞത്തിനല്ലാതെ മറ്റൊരു തുറമുഖത്തിനും ലോകത്തിലെ വലുപ്പമുള്ള മദര്‍ഷിപ്പുകളെ സ്വീകരിക്കാനുള്ള ശേഷിയില്ല.
Also Read:രാജ്യത്ത് നങ്കൂരമിട്ടതിൽ ഏറ്റവും വലിയ കപ്പലുകളിലൊന്ന്; എംഎസ്‌സി കെയ്‌ലി വിഴിഞ്ഞത്ത്