കേരളം

kerala

By ETV Bharat Kerala Team

Published : Feb 13, 2024, 8:15 PM IST

ETV Bharat / state

ഭക്തിനിർഭരമായി അണ്ടലൂര്‍ കാവ്‌ തിറ ഉത്സവം; ഒരുക്കങ്ങൾ പൂർത്തിയായി, കൊടിയേറ്റം നാളെ

അണ്ടലൂര്‍ കാവിൽ കുംഭം 4 മുതലാണ് പ്രധാന തിറകള്‍ അരങ്ങേറുന്നത്. 8 ന് രാവിലെ ഉത്സവം സമാപിക്കും

Andalur Kavu Theyyam festival  Andalur Kavu in Dharmadam  അണ്ടലൂര്‍ കാവിലെ തിറ ഉത്സവം  തിറ ഉത്സവം
Andalur Kavu

കണ്ണൂര്‍:പ്രശസ്‌തമായ അണ്ടലൂര്‍ കാവിലെ തിറ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ കുംഭം 1 മുതല്‍ ഏഴ് ദിവസം ധര്‍മ്മടത്തെ പുരുഷാരം കഠിന വ്രതാനുഷ്‌ഠാനത്തിന് തുടക്കമിടും. മത്സ്യമാംസാദികള്‍ വെടിഞ്ഞ് പുരുഷന്‍മാരെല്ലാം ദൈവത്താര്‍ ഈശ്വരന്‍റെ വാനരസൈന്യമാവുമെന്ന വിശ്വാസമാണ് ഈ വ്രതാനുഷ്‌ഠാനത്തിന് നിമിത്തമാവുന്നത് (Andalur Kavu Theyyam festival starts tomorrow).

ഇനി മുതല്‍ ദേവഭോജ്യങ്ങളായ അവിലും മലരും പഴങ്ങളുമാണ് വ്രതമനുഷ്‌ഠിക്കുന്ന ദേശവാസികളുടെ മുഖ്യ ആഹാരം. ഇതിനായി ഓരോ വീടിലും മൈസൂര്‍ പഴക്കുല വാങ്ങി സംഭരിച്ചു കഴിഞ്ഞു. തിറ ഉത്സവത്തിനായി ചിറക്കുനി ടൗണില്‍ ലോറികളില്‍ വാഴക്കുലകള്‍ എത്തിച്ചു കഴിഞ്ഞു. ഇതിന് പുറമേ പ്രധാനപ്പെട്ട കവലകളിലും കടകളിലും വാഴക്കുലകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്.

വ്രതം നോല്‍ക്കുന്ന വില്ലുകാര്‍ക്ക് മാത്രമല്ല തിറ കാണാനെത്തുന്നവര്‍ക്കും വീടുകളില്‍ അതിഥിയായി വരുന്നവര്‍ക്കും അവിലും മലരും പഴവും നല്‍കും. രാമായണത്തിലെ സീതാന്വേഷണവും രാമ-രാവണ യുദ്ധവുമാണ് അണ്ടലൂര്‍ കാവിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്.

രാവണന്‍റെ രാജ്യമായ ലങ്കയില്‍ തടവില്‍ കഴിയുന്ന സീതാദേവിയെ മോചിപ്പിച്ച് വിജയശ്രീലാളിതനായി വരുന്ന ശ്രീരാമനാണ് ഇവിടെ ദൈവത്താറായി കോലം ധരിക്കുന്നത്. അങ്കക്കാരനായി ലക്ഷ്‌മണനും സന്തത സഹചാരിയായ ഹനുമാന്‍ ബപ്പൂരന്‍റെ വേഷമിടുന്നു. വ്രതം നോല്‍ക്കുന്ന വില്ലുകാര്‍ വാനരപ്പടയായി അയോദ്ധ്യയിലേക്ക് തിരിച്ചെഴുന്നള്ളുന്നതാണ് ഒരു ദിവസത്തെ അണ്ടലൂര്‍ ഉത്സവം. കുംഭം 4 മുതലാണ് പ്രധാന തിറകള്‍ അരങ്ങേറുന്നത്. 8 ന് രാവിലെ ഉത്സവം സമാപിക്കും.

ALSO READ:ആറ്റുകാല്‍ ഉത്സവം ഫെബ്രുവരി 17 ന് കൊടിയേറും 25 ന് പൊങ്കാല

ആറ്റുകാൽ ഉത്സവം:ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും (Aattukal ponkala). പൊങ്കാല ഫെബ്രുവരി 25-ആം തീയതി ഞായറായാഴ്‌ച നടക്കും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി പത്ത് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള പ്രായമുള്ള ബാലന്മാരാണ് ഇക്കൊല്ലം കുത്തിയോട്ട വ്രതം അനുഷ്‌ഠിക്കുന്നതെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്‌റ്റ്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

മഹോത്സവത്തിന്‍റെ ആദ്യ ദിനം രാവിലെ 8 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തുകയും അന്നേദിവസം ഉത്സവവുമായി ബന്ധപ്പെട്ടുള്ള കലാപരിപാടികളും ആരംഭിക്കും. പ്രധാന വേദിയിലെ കലാപരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക് ചലച്ചിത്ര താരം അനുശ്രീ നിർവഹിക്കും.

ABOUT THE AUTHOR

...view details