കേരളം

kerala

ETV Bharat / state

കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം; സ്ഥിരീകരിച്ചത് 14കാരന് - Amoebic Encephalitis Confirmed

കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ 14 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്‌തിഷ്‌കജ്വരം കേസ്.

അമീബിക് മസ്‌തിഷ്‌കജ്വരം  AMOEBIC ENCEPHALITIS CALICUT  അമീബിക് മസ്‌തിഷ്‌കജ്വരം കോഴിക്കോട്  AMOEBIC ENCEPHALITIS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 5, 2024, 10:18 PM IST

കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്‌തിഷ്‌കജ്വരം കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്.

അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ 5 വയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 വയസുകാരിയും അടുത്തിടെ മരിച്ചിരുന്നു. രണ്ട് മാസത്തിനിടെയാണ് ഈ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തിക്കോടിയിലെ 14കാരന് രോഗ ലക്ഷണം പ്രകടമായതോടെ പയ്യോളി തിക്കോടി മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. രോഗലക്ഷണം പ്രകടിപ്പിച്ച കുട്ടികൾ കുളിച്ച കുളം നഗരസഭ അടച്ചു. പയ്യോളി പള്ളിക്കരയിലെ കാട്ടുംകുളമാണ് അടച്ചത്. കുളത്തിൽ കുളിച്ച മറ്റ് കുട്ടികളും നിരീക്ഷണത്തിലാണ്. തിക്കോടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിസരത്തെ കുളങ്ങളിലെ വെള്ളത്തിന്‍റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.

Also Read : അമീബിക് മസ്‌തിഷ്‌ക ജ്വരം: പയ്യോളിയിൽ കുട്ടികൾക്ക് രോഗലക്ഷണം, പരിസരത്തെ കുളങ്ങൾ അടച്ചു - AMOEBIC MENINGOENCEPHALITIS CASES

ABOUT THE AUTHOR

...view details