തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. തിരുവനന്തപുരം ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ്ജ്, തിരുവനന്തപുരം നഗരസഭ സെക്രട്ടറി എസ് ജഹാംഗീര്‍ എന്നിവര്‍ക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി നോട്ടീസയച്ചത്.
ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം: ജില്ല കലക്‌ടര്‍ക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടിസ് - AMAYIZHANJAN CANAL ACCIDENT - AMAYIZHANJAN CANAL ACCIDENT
ശുചീകരണ തൊഴിലാളിയെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, വിശദീകരണം തേടി.
Published : Jul 14, 2024, 3:15 PM IST
സംഭവം അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സൂചിപ്പിച്ചാണ് നോട്ടിസ്. മനുഷ്യാവകാശ കമ്മീഷന്‍റെ ഓഫീസില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ ബൈജുനാഥ് നല്‍കിയ നോട്ടിസില്‍ വിശദീകരിക്കുന്നു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി.
Also Read: പ്രാര്‍ഥനയില്‍ നാട്, ആമയിഴഞ്ചാൻ തോട്ടില്‍ ജോയിയ്‌ക്കായി തെരച്ചില്‍ തുടരുന്നു; മാൻഹോളില്‍ ഇറങ്ങി സ്‌കൂബ ഡൈവിങ് ടീം