എറണാകുളം:കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനത്തിന് ബോംബ് ഭീഷണി. അലയൻസ് ഫ്ലൈറ്റ് 9I506, കൊച്ചി ബെംഗ്ലൂരു വിമാനത്തിനാണ് ഭീഷണി ഉണ്ടായത്. അലയൻസ് എയറിൻ്റെ ഒന്നിലധികം എയർപോർട്ടുകൾക്കും എയർലൈനുകൾക്കും ഒപ്പമാണ് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എക്‌സ് ഹാൻഡിലിലാണ് ബോംബ് ഭീഷണി ലഭിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ ഭീഷണിയെ തുടർന്ന് 2:30 ന് കൊച്ചി ആഭ്യന്തര ടെർമിനൽ ഓഫിസിൽ ബിടിഎസി വിളിച്ചുകൂട്ടി. ബോംബ് ഭീഷണി സന്ദേശം വ്യാജമാണെന്ന് വിലയിരുത്തി.
യാത്രക്കാരുടെ ശാരീരിക പരിശോധനയും ബാഗേജിൻ്റെയും പരിശോധനയും ശക്തമാക്കി. ബിടിഎസി കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. തുടർന്ന് 5:29 നാണ് അലയൻസ് ഫ്ലൈറ്റ് കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്.
Also Read: ബോംബ് ഭീഷണി; ഇനി വിമാനത്തില്‍ യാത്ര ചെയ്യാൻ അനുവദിക്കില്ല, കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം