കേരളം

kerala

ETV Bharat / state

തൃപ്പൂണിത്തുറ സ്‌പോടനം; പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കും; മന്ത്രി പി രാജീവ് - തൃപ്പൂണിത്തുറ സ്‌പോടനം

തൃപ്പൂണിത്തുറയിൽ സ്‌പോടനത്തെ തുടർന്നുണ്ടായ അപകടത്തിലേക്ക് നയിച്ച പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ  നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്

Tripunithura Blast  Minister P Rajiv  തൃപ്പൂണിത്തുറ സ്‌പോടനം  മന്ത്രി പി രാജീവ്
തൃപ്പൂണിത്തുറ സ്‌പോടനം; പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കും; മന്ത്രി പി രാജീവ്

By ETV Bharat Kerala Team

Published : Feb 19, 2024, 10:45 PM IST

എറണാകുളം:തൃപ്പൂണിത്തുറ ചുരക്കാട് പടക്കപ്പുരയ്ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തിലേക്ക് നയിച്ച പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ്. തൃപ്പൂണിത്തുറയിൽ സ്‌ഫോടനം നടന്ന സ്ഥലവും നാശനഷ്‌ടം സംഭവിച്ച വീടുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഗൗരവമായ നിയമ ലംഘനമാണ് ഇത്തരമൊരു സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് വ്യക്തമാകുന്നത്. യാതൊരുവിധ അനുമതിയും ഇല്ലാതെ നിയമ വിരുദ്ധമായാണ് വെടിക്കെട്ടിന് ആവശ്യമായ പടക്കങ്ങൾ സംഭവ സ്ഥലത്ത് എത്തിച്ചത്. നിയമപരമായ പരിശോധന സര്‍ക്കാര്‍ നടത്തുന്നുണ്ട്. അന്വേഷണം കൃത്യമായി മുന്നോട്ടു പോകുകയും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ നാശനഷ്‌ടങ്ങള്‍ കണക്കാക്കി കൊണ്ടിരിക്കുകയാണ്. രണ്ടാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാകും. അതനുസരിച്ച് മുന്‍കാല സംഭവങ്ങളിലെ കീഴ് വഴക്കം നോക്കി നഷ്‌ടപരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പരിസരത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. അന്വേഷണശേഷം ലഭ്യമാകുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ വീട് തകർന്നവരെയും നാശനഷ്‌ടങ്ങൾ സംഭവിച്ചവരെയും മന്ത്രി ആശ്വസിപ്പിക്കുകയും പരാതികൾ കേൾക്കുകയും ചെയ്‌തു.

ഫെബ്രുവരി പന്ത്രണ്ടാം തീയ്യതി രാവിലെ പത്തര മണിയോടെയാണ് ഉത്സവത്തിനായി എത്തിച്ച പടക്കങ്ങൾ താൽകാലിക സംഭരണ കേന്ദ്രത്തിൽ ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ടാൾ മരിക്കുകുകയും പതിനാറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിരുന്നു. ക്ഷേത്രോത്സവത്തിന് എത്തിച്ച പടക്കങ്ങൾ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ വാഹനമുൾപ്പടെ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടെമ്പോ ട്രവലർ വാഹനം പൂർണമായി കത്തിയമർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറും പൂർണമായും അഗ്നിക്കിരയായി.

സ്‌പോടനത്തിൽ സമീപത്തെ ഒരു ഡസൻ വീടുകൾ ഭാഗികമായി തകരുകയും നൂറിലധികം വീടുകൾക്ക് നാശ നഷ്‌ടം സംഭവിക്കുകയും ചെയ്‌തിരുന്നു. രണ്ടു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്‌ദം കേട്ട ഉഗ്രസ്ഫോടനമായിരുന്നു നടന്നത്. പലർക്കും വീട്ടിനുള്ളിൽ നിന്നും ചില്ലുകൾ ഉൾപ്പടെ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.

ABOUT THE AUTHOR

...view details