കേരളം

kerala

ETV Bharat / state

എകെ ബാലന്‍റെ മുൻ അസി.പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ - AK Balans EX Private Secretary Died - AK BALANS EX PRIVATE SECRETARY DIED

കാണാതായെന്ന വീട്ടുകാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്.

AK BALAN EX PRIVATE SECRETARY  BODY FOUND IN A WELL  മൃതദേഹം കിണറ്റില്‍  എ കെ ബാലന്‍
AK BALANS EX PRIVATE SECRETARY DIED (Etv Bharat Network)

By ETV Bharat Kerala Team

Published : May 13, 2024, 1:19 PM IST

തിരുവനന്തപുരം :മുൻ മന്ത്രി എകെ ബാലന്‍റെ മുന്‍ അസിസ്‌റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം, പട്ടം, പൊട്ടക്കുഴി, തേക്കുംമൂട് പിആര്‍എ - 21 സുപ്രഭാതം വീട്ടില്‍ എന്‍ റാമിനെയാണ് (68) വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുതിര്‍ന്ന എല്‍ഡിഎഫ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എകെ ബാലന്‍റെ അസിസ്‌റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി 2006 - 2011 കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെജിഒഎ മുന്‍ ജില്ല വൈസ് പ്രസിഡന്‍റായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വീട്ടില്‍ നിന്നും റാമിനെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് രാത്രി 9 മണിയോടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. അര്‍ദ്ധരാത്രിയോടെ ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്.

ALSO READ: സിപിഐ നേതാവും എംപിയുമായ എം സെല്‍വരാജ് അന്തരിച്ചു - MP M Selvaraj Passed Away

ദീര്‍ഘകാലം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഭാര്യ-സരസ്വതി, മക്കള്‍ - ശ്രുതി, സ്‌മൃതി. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details