വയനാട്:മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 240 ലേറെ പേരെയെന്ന് റിപ്പോര്‍ട്ട്. ദുരന്ത മേഖലയില്‍ നിന്ന് പുറത്ത് കടക്കാന്‍ വഴിയില്ലാതെ എല്ലാം നഷ്‌ടപ്പെട്ടവര്‍ രക്ഷ തേടി വിലപിക്കുന്നതിനിടയില്‍ ആദ്യ ആശ്വാസവുമായി പറന്നിറങ്ങിയത് വ്യോമ സേനയായിരുന്നു.
ഉരുള്‍പൊട്ടി നെടുകേ പിളര്‍ന്നുനിന്ന മുണ്ടക്കൈയില്‍ ലാന്‍ഡ് ചെയ്യാന്‍ രക്ഷ ദൗത്യത്തിന്‍റെ ആദ്യ ദിനം തന്നെ പല തവണ വ്യോമ സേന ശ്രമിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ ലാന്‍ഡിങ് ദുഷ്‌കരമാണെന്ന് മനസിലാക്കിയ സേന പ്രദേശത്ത് വ്യോമ നിരീക്ഷണം നടത്തി ലാന്‍ഡിങ് സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി. പിന്നീട് ഇന്ത്യന്‍ വ്യോമ സേനയുടെ 17 B 5 ഹെലികോപ്റ്റര്‍ ദുരന്തമുഖത്ത് ലാന്‍ഡ് ചെയ്യുന്നതാണ് രാജ്യം കണ്ടത്. അവിടെ രക്ഷ തേടി നില്‍ക്കുകയായിരുന്ന നിരവധി പേരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.