തിരുവനന്തപുരം:ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ സിറ്റിങ് എം പിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അടൂര്‍ പ്രകാശിന് 10.38 കോടി രൂപയുടെ ആസ്തിയെന്ന് സത്യവാങ്മൂലം. ഭാര്യ ജയശ്രീ പ്രകാശിന് 2.96 കോടിയുടെ ആസ്തിയും അമ്മ വിലാസിനിയുടെ പേരില്‍ 4.74 കോടിയുടെ ആസ്തിയുമുണ്ട്.
ഭാര്യയുടെ പേരില്‍ 57.7 ലക്ഷത്തിന്റെയും അമ്മയുടെ പേരില്‍ 18.24 ലക്ഷത്തിന്റെയും സ്വര്‍ണ നിക്ഷേപമുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 29.68 ലക്ഷം രൂപ വിപണിമൂല്യമുള്ള ഭൂമിയുണ്ട്. ഭാര്യയുടെ പേരില്‍ 55.09 ലക്ഷത്തിന്റെയും അമ്മയുടെ പേരിൽ 18.58 ലക്ഷം രൂപയുടെയും വിപണിമൂല്യമുള്ള ഭൂമിയുണ്ട്.
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 3.23 കോടി രൂപയുടെ വിപണി മൂല്യമുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും, ഭാര്യക്ക് 20.54 ലക്ഷത്തിന്റെയും അമ്മയ്ക്ക് 1.75 കോടി രൂപയുടെയും വിപണി മൂല്യമുള്ള വാണിജ്യ കെട്ടിടങ്ങളുമുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ അടൂര്‍ പ്രകാശിന് 56.01 ലക്ഷം രൂപയുടെയും ഭാര്യക്ക് 83.31 ലക്ഷത്തിന്റെയും വീടുണ്ട്.