കേരളം

kerala

ETV Bharat / state

'എഡിഎമ്മിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പങ്ക്, പി ശശിയുടെ ബെനാമി ദിവ്യയുടെ ഭര്‍ത്താവ്'; ഞെട്ടിക്കുന്ന ആരോപണങ്ങളുമായി പിവി അൻവര്‍

എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ തന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത് കേരളം ഞെട്ടുന്ന സംഭവങ്ങളാണെന്ന് പിവി അൻവര്‍

PV ANVAR ANNOUNCES CANDIDATES  കണ്ണൂര്‍ എഡിഎം നവീൻ ബാബു  P SHASHI  പിവി അൻവര്‍
PV Anvar (Etv Bharat)

By ETV Bharat Kerala Team

Published : Oct 17, 2024, 11:10 AM IST

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും ഗുരുതര ആരോപണവുമായി പിവി അൻവര്‍ എംഎല്‍എ. എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ തന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത് കേരളം ഞെട്ടുന്ന സംഭവങ്ങളാണെന്നും വാര്‍ത്ത സമ്മേളനത്തിനിടെ അദ്ദേഹം പ്രതികരിച്ചു.

സിപിഎമ്മിന്‍റെ പീഡനം മൂലമാണ് എഡിഎം ആത്മഹത്യ ചെയ്‌തത്. യാത്ര അയയ്‌പ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ നവീൻ ബാബു കൈകൂലിക്കാരനാണെന്ന് വെറുതെ ഡയലോഗ് അടിച്ചതല്ല, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് വേണ്ടിയാണ് ദിവ്യ അങ്ങനെ സംസാരിച്ചതെന്നും അൻവര്‍ ആരോപിച്ചു.

പി ശശിക്ക് ബെനാമികളിലൂടെ വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ ഉണ്ട്. അതില്‍, പി ശശിയുടെ ബെനാമിയാണ് പിപി ദിവ്യയുടെ ഭര്‍ത്താവ്. സത്യത്തില്‍, കൈക്കൂലി വാങ്ങാൻ തയ്യാറാകാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ എന്നും, പി ശശിയുടെ ഭീഷണിക്ക് വഴങ്ങാൻ തയ്യാറാകാത്തതോടെയാണ് പിപി ദിവ്യയും ഭര്‍ത്താവും നവീനെതിരെ തിരിഞ്ഞതെന്നും പിവി അൻവര്‍ ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പി ശശിക്ക് വഴങ്ങാത്ത ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ. കണ്ണൂരില്‍ പി ശശിക്ക് വഴങ്ങാത്തതില്‍, ഒരു പണികൊടുക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഉപയോഗിച്ചതെന്നും അൻവര്‍ ആരോപിച്ചു.

എഡിഎമ്മിന്‍റെ മരണത്തിന് ഉത്തരവാദി സിപിഎമ്മും, സംസ്ഥാന സര്‍ക്കാരുമാണ്. വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം അല്ല നടക്കുന്നത്, മാധ്യമപ്രവര്‍ത്തകരും സഖാക്കളും അന്വേഷണം നടത്തണം. എഡിഎമ്മിന്‍റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പൊലീസ് അന്വേഷണം എവിടെയും എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also:നവീന്‍ ബാബുവിന്‍റെ സംസ്‌കാരം ഇന്ന്; പത്തനംതിട്ട കലക്‌ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം

ABOUT THE AUTHOR

...view details