കണ്ണൂർ: നവീന്‍ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യ പൊലീസിൽ കീഴടങ്ങാനുള്ള സാധ്യത മങ്ങി. ഇന്നലെ ദിവ്യ ബന്ധുവിന്‍റെ വീട്ടിലെത്തിയെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതു വരെ ദിവ്യ കീഴടങ്ങിയേക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരം. അതിനിടെ പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം ഉണ്ടായി. ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തിൽ പ്രത്യേക പ്രമേയം പാസാക്കി. ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പിപി ദിവ്യ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക