കേരളം

kerala

ETV Bharat / state

മുന്‍ എഡിഎമ്മിന്‍റെ മരണം; ദിവ്യക്കെതിരെ പാർട്ടി നടപടി ഉടൻ ഇല്ല - CPM NO ACTION AGAINST PP DIVYA

വിഷയം ചര്‍ച്ച ചെയ്യാതെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം.

FORMER ADM NAVEEN BABU DEATH  PP DIVYA IN ADM DEATH  CPM IN PP DIVYA ADM DEATH CASE  LATEST MALAYALAM NEWS
PP Divya (ETV Bharat)

By ETV Bharat Kerala Team

Published : Oct 30, 2024, 2:51 PM IST

കണ്ണൂർ: എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടൻ ഉണ്ടായേക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ന് (ഒക്‌ടോബർ 30) ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്, വിഷയം ചര്‍ച്ച ചെയ്‌തില്ല. നാളെ മുതല്‍ പാര്‍ട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവര്‍ക്കെതിരെയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. സമ്മേളന കാലയളവില്‍ അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവികാരം എന്നാണ് വിലയിരുത്തൽ.

അതിനിടെ മുന്‍ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്‌താണെന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. പ്രസംഗം ചിത്രീകരിക്കാൻ ദിവ്യ ആണ് ഏർപ്പാട് ചെയ്‌തത്. നവീൻ ബാബുവിനെ കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമായിരുന്നെന്നും റിപ്പോർട്ടിൽ ഉണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത് ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. കൂടാതെ ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്നും ഇതിലൂടെ ദിവ്യയുടെ ക്രിമിനൽ മനോഭാവം ആണ് വെളിവായതെന്നും പറയുന്നുണ്ട്.

കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കി.

കലക്‌ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കലക്‌ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ റിപ്പോർട്ടറുടെ മൊഴിയിൽ പറയുന്നു. ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ടിൽ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പറയുന്നുണ്ട്.

Also Read:എഡിഎമ്മിന്‍റെ മരണം: പിപി ദിവ്യയെ സംരക്ഷിക്കുന്നത് സർക്കാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ABOUT THE AUTHOR

...view details