കേരളം

kerala

ആർഎസ്എസ് നേതാവുമായി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്‌ച നടത്തി; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് - ADGP meeting with RSS leader

By ETV Bharat Kerala Team

Published : Sep 7, 2024, 11:14 AM IST

ആർഎസ്‌എസ് നേതാവിന്‍റെ കാറിലാണ് 2023 മേയ് 22-ന് തൃ​ശൂരിൽ ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാ മന്ദിറിൽ പോയതെന്ന് തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ADGP MR AJITH KUMAR RSS MEETING  MR AJITH KUMAR KERALA CPM  എം ആർ അജിത് കുമാർ ആര്‍എസ്എസ്  എംആർ അജിത് കുമാർ സിപിഎം
ADGP MR AJITH KUMAR (ETV Bharat)

തിരുവനന്തപുരം : ആർഎസ്‌എസ് നേതാവ് ദത്താ​ത്രേ​യ ഹൊ​സ​ബ​ലെ​യു​മാ​യി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്‌ച നടത്തിയെന്ന് തൃശൂർ സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. ആർഎസ്‌എസ് നേതാവിന്‍റെ കാറിലാണ് 2023 മേയ് 22-ന് തൃ​ശൂരിൽ ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാ മന്ദിറിൽ പോയതെന്ന് തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇന്‍റലിജൻസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഇതു വഴി സർക്കാരിനും വിവരം ലഭിച്ചു.

വിവരാവകാശ പരിധിയിൽ വരാത്തതിനാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി റിപ്പോർട്ട്‌ നടത്താനാകില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. എന്നാൽ ഹോട്ടലിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്ന് സ്പെഷ്യൽ ബ്രാഞ്ച്, മേലുദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.

എഡിജിപി എംആർ അജിത് കുമാർ തന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചതായും സൂചനയുണ്ട്. അതേസമയം ഒ​രു കൂടിക്കാഴ്‌ചയും മു​ഖ്യ​മ​ന്ത്രി​ക്ക് ​വേ​ണ്ടി ന​ട​ന്നി​ട്ടി​ല്ലെ​ന്നും വാർത്ത ശുദ്ധ അസംബന്ധമാണെന്നുംമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചത്.

Also Read:കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡിയ്‌ക്കും അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിയ്‌ക്കും തിരിച്ചടി, നടപടി പുനപരിശോധിക്കണമെന്ന് കോടതി

ABOUT THE AUTHOR

...view details