വയനാട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്‌റ്റഡിയിൽ. വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻകൂർ ജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു.
പരാതി നൽകിയതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ വയനാട്ടിലുള്ള റിസോർട്ടിലേക്ക് മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറി. ഇതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്‌റ്റഡിയിലെടുത്തത്. നിലവിൽ ലൈംഗിക അതിക്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് ബോച്ചെക്കെതിരെ കേസെടുത്തത്. അതേസമയം ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് വയനാട് എസ്‌പി പറഞ്ഞു
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.