കേരളം

kerala

ETV Bharat / state

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി - KAPA acused deported

കാപ്പ പ്രതി അജിനെ ഒരു വര്‍ഷത്തേക്ക് നാടുകടത്തി ഡിഐജി ആര്‍ നിശാന്തിനി ഉത്തരവ് പുറപ്പെടുവിച്ചു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

PTA KAPA  AJIN  പത്തനംതിട്ട കൊല്ലം ആലപ്പുഴ  ഡിഐജി ആർ നിശാന്തിനി
Accused in many cases KAPA accuded Ajin deported

By ETV Bharat Kerala Team

Published : Apr 23, 2024, 10:59 PM IST

പത്തനംതിട്ട: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. അടൂർ ഏറത്ത് മണക്കാല ചിറ്റാണിമുക്ക് അജിൻ ഭവനിൽ ജെ അജിൻ (28)നെയാണ് കാപ്പ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) നിയമ പ്രകാരം ഏപ്രിൽ 22 മുതൽ ഒരു വർഷത്തേക്ക് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തിയത്.

ജില്ലാ പൊലീസ് മേധാവി വി അജിത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയാണ് നടപടി എടുത്തത്. കൊലപാതകശ്രമം, ഭവനകയ്യേറ്റം, മാരകായുധങ്ങളുമായി സംഘം ചേർന്ന് ലഹള നടത്തൽ, പോക്സോ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അജിൻ.

ഏപ്രിൽ 19ന് കാപ്പാ നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി അജിനെ ഡിഐജിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു. തിരികെ വരും വഴി അടൂർ നെല്ലിമൂട്ടിൽപടിയിൽ യാത്രക്കാരെ കാർ തടഞ്ഞു നിർത്തി മർദ്ദിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്‌ത കേസിലും, തടയാനെത്തിയ ഹോം ഗാർഡിനെ മർദ്ദിച്ച കേസിലും പ്രതിയായതോടെ അറസ്റ്റ് ചെയ്‌ത് പൊലീസ് കാപ്പാ നടപടികൾ സ്വീകരിക്കുകയായിരുന്നു. അടുത്ത ഒരുവർഷകാലയളവിൽ പത്തനംതിട്ട,കൊല്ലം, ആലപ്പുഴ ജില്ലകളിൽ എവിടെയെങ്കിലും ഇയാൾ പ്രവേശിക്കുകയോ കേസുകളിൽ പ്രതിയാകുകയോ ചെയ്‌താൽ ജില്ലാ പൊലീസ് മേധാവി, അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ എന്നിവരെ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.

Also Read:ആസിഡ് ആക്രമണം : കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അടൂർ ഡിവൈഎസ്‌പി ആർ ജയരാജിന്‍റെ നിർദ്ദേശാനുസരണം പൊലീസ് ഇൻസ്‌പെക്‌ടർ ആർ രാജീവാണ് കാപ്പാ നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇരുപത്തിയഞ്ചോളം ക്രിമിനലുകൾക്കെതിരെ കാപ്പാ നിയമ പ്രകാരം അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം നടപടികൾ സ്വീകരിച്ചതായും അഞ്ച് പേർക്കെതിരെ നിയമനടപടികൾ നടന്നുവരുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ABOUT THE AUTHOR

...view details