കാസർകോട്:കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ആർട്ട് ഫെസ്‌റ്റിന്‍റെ പോസ്‌റ്ററിനെതിരെ പരാതിയുമായി എബിവിപി. കങ്കാമ എന്ന് പേരിട്ടിരിക്കുന്ന ആർട്ട് ഫെസ്‌റ്റിന്‍റെ പ്രചാരണ പോസ്‌റ്ററിൽ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. എസ്എസ്ഐയുടെ നേതൃത്വത്തിലുള്ള സർവകലാശാല യൂണിയൻ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേന്ദ്ര സർവകലാശാലയിലെ ആർട്ട് ഫെസ്‌റ്റ് പോസ്‌റ്ററിനെതിരെ എബിവിപി ; ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി - ABVP AGAINST CUK ARTS FEST POSTER - ABVP AGAINST CUK ARTS FEST POSTER
പ്രതിഷേധം ശക്‌തമായതോടെ ക്യാമ്പസിനുള്ളിൽ നിന്ന് പോസ്‌റ്ററുകളും ബോർഡുകളും മാറ്റി.

ABVP Against Central University Arts Fest Poster (ETV Bharat)
Published : Jun 22, 2024, 1:19 PM IST
CENTRAL UNIVERSITY OF KERALA ISSUE (ETV Bharat)
സർവകലാശാല ചെലവിൽ എസ്എഫ്ഐ യൂണിയൻ രാജ്യവിരുദ്ധ നടത്തുന്ന പ്രവർത്തനം നടത്തുന്നെന്ന് ആരോപിച്ച് എബിവിപി വൈസ് ചാൻസിലർക്ക് പരാതി നൽകി. പ്രതിഷേധം ശക്തമായതോടെ വിവാദ ചിത്രങ്ങൾ പതിച്ച പോസ്‌റ്ററുകളും ബോർഡുകളും ക്യാമ്പസിനുള്ളിൽ നിന്ന് മാറ്റിയിട്ടുണ്ട്.
ALSO READ :നീറ്റ് പരീക്ഷ ക്രമക്കേട്: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്