കോഴിക്കോട് :റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ആട്ടൂർ മുഹമ്മദ് എന്ന മാമിയെ തട്ടിക്കൊണ്ടു പോയവരെ പിടികൂടണമെന്ന് ആക്ഷൻ കമ്മറ്റി. 2023 ഓഗസ്റ്റ് 21ന് മാമിയെ കോഴിക്കോട് നഗരത്തിൽ നിന്നും കാണാതായി ഒരു വർഷം പൂർത്തിയാവുന്ന ഈ ഘട്ടത്തിലും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇത് കേസ് അട്ടിമറിക്കപ്പെടുന്നു എന്ന സംശയം ബലപ്പെടുത്തുന്നതായും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ജിജീഷിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഒരു തെളിവും ഇത്രയും കാലത്തിനുള്ളിൽ കണ്ടെത്താനായിട്ടില്ല. ഇതുവരെയുള്ള പൊലീസിൻ്റെ അന്വേഷണം തൃപ്‌തികരമല്ലന്നും കാണാതായ മാമിയുടെ കുടുംബം പറഞ്ഞു. അന്വേഷണം നടക്കുന്നതിനിടയിൽ തെരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ ഭാഗമായി സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ വീണ്ടും നടക്കാവ് സ്റ്റേഷനിൽ വീണ്ടും നിയമിക്കുന്നത് സംശയത്തിനിട നൽകുന്നുണ്ടെന്ന് കുടുംബം പറഞ്ഞു.