കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് സ്ത്രീ മരിച്ച നിലയിൽ. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ മോഹനൻ്റെ അമ്മ നാരായണിയാണ് മരിച്ചത്. 80 കാരിയായ നാരായണി തീപിടിത്തം ഉണ്ടായ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് (22-02-2024) വൈകുന്നേരം ഏഴ് മണിയോടെയാണ് വീടിനുള്ളിൽ നിന്ന് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീ അണച്ചാണ് വീട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Also Read:ജിഎസ്‌ടി അഡീ. കമ്മിഷണറെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് - GST OFFISER AND FAMILY DEATH