കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ സിപിഎം പാര്‍ട്ടി ഓഫിസിൽ 52-കാരൻ മരിച്ച നിലയിൽ - MAN FOUND DEAD AT THE CPM OFFICE KANNUR - MAN FOUND DEAD AT THE CPM OFFICE KANNUR

സിപിഎം കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫിസില്‍ 52കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ സ്വദേശി രഘുവാണ് മരിച്ചത്.

KANNUR NEWS  MAN DEAD AT THE CPM OFFICE  സിപിഎം കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസ്  കണ്ണൂർ മാതമംഗലത്ത് 52 കാരന്‍ മരിച്ചു
രഘു (52) (ETV Bharat)

By ETV Bharat Kerala Team

Published : Jun 6, 2024, 2:24 PM IST

കണ്ണൂര്‍:മാതമംഗലത്ത് 52കാരനെ സിപിഎം ഓഫിസിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കുറ്റൂർ സ്വദേശി രഘുവിനെയാണ് (52) സിപിഎം കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫിസിലെ ഹാളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.

മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കറ്റൂരിലെ കുടുക്കേല്‍ വീട്ടില്‍ രാമന്‍ ലക്ഷ്‌മി ദമ്പതികളുടെ മകനാണ് കെ രഘു. ബാര്‍ തൊഴിലാളിയായിരുന്ന രഘു ഇടക്കാലത്ത് ദുബായിലേക്ക് പോയി മടങ്ങിവന്ന ശേഷം ചെറുവത്തൂരിലെ ബാറിലെ ജോലിയും ലോട്ടറി വില്‍പ്പനയുമായി കഴിയുകയായിരുന്നു. ശൈലജയാണ് ഭാര്യ. മക്കള്‍ അഭിറാം, അഭിമന്യു, ഐശ്വര്യ.
ALSO READ:ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ പിടിവിട്ട് വീണു ; യുവതിക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details