കേരളം

kerala

ETV Bharat / state

നാമനിര്‍ദേശ പത്രികയ്‌ക്കുള്ള സമയപരിധി അവസാനിച്ചു; കേരളത്തില്‍ പത്രിക സമര്‍പ്പിച്ചത് 290 സ്ഥാനാര്‍ഥികള്‍ - nominations in Kerala - NOMINATIONS IN KERALA

സ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 290 സ്ഥാനാര്‍ഥികള്‍. 499 നാമനിർദേശ പത്രികകളാണ് മൊത്തം ലഭിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ സഞ്ജയ് കൗള്‍ അറിയിച്ചു.

LOK SABHA ELECTION 2024  NOMINATION DATE IN KERALA ENDS  നാമനിര്‍ദേശ പത്രിക  ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളം
290 candidates submitted nomination in Kerala

By ETV Bharat Kerala Team

Published : Apr 4, 2024, 10:22 PM IST

തിരുവനന്തപുരം: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് (4-4-2024) അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 290 സ്ഥാനാര്‍ഥികള്‍. 499 നാമനിർദേശ പത്രികകളാണ് ഇതുവരെ ലഭിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

നാളെ (5-4-2024) നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രില്‍ 8-ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക്‌ രൂപമാകും.

ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം തിരിച്ചുള്ള കണക്കുകള്‍

  • തിരുവനന്തപുരം-22
  • ആറ്റിങ്ങല്‍-14
  • കൊല്ലം-15
  • പത്തനംതിട്ട-10
  • മാവേലിക്കര-14
  • ആലപ്പുഴ-14
  • കോട്ടയം-17
  • ഇടുക്കി-12
  • എറണാകുളം-14
  • ചാലക്കുടി-13
  • തൃശൂര്‍-15
  • ആലത്തൂര്‍-8
  • പാലക്കാട്-16
  • പൊന്നാനി-20
  • മലപ്പുറം-14
  • കോഴിക്കോട്-15
  • വയനാട്- 12
  • വടകര-14
  • കണ്ണൂര്‍-18
  • കാസര്‍കോട്-13

തിരുവനന്തപുരം മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് (22). ഏറ്റവും കുറവ് പത്രിക സമര്‍പ്പണം ആലത്തൂരിലാണ്(8). മാര്‍ച്ച് 28-ന് ആണ് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചത്. പത്രിക സമര്‍പ്പണത്തിന്‍റെ അവസാന ദിവസമായ വ്യാഴാഴ്‌ച 252 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

Also Read :കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ള സ്ഥാനാർഥി കെ സുരേന്ദ്രന്‍: നിലവിലുള്ളത് 243 കേസുകൾ - Criminal Cases Against K Surendran

ABOUT THE AUTHOR

...view details