കേരളം

kerala

ETV Bharat / state

വടകരയില്‍ 23 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം; സ്‌കൂള്‍ പരിസരത്തെ കടകള്‍ അടച്ചുപൂട്ടാൻ നിർദേശം - Students Diagnosed Jaundice

മേമുണ്ട ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂൾ പരിസരത്തെ കടകൾ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

മഞ്ഞപ്പിത്തം  വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂള്‍  Jaundice Kozhikode  Latest News
Memunda HSS Vadakara (ETV Bharat)

By ETV Bharat Kerala Team

Published : Jul 20, 2024, 9:12 AM IST

കോഴിക്കോട്:വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ 23 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് സ്‌കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്‌ക്കും അയച്ചു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പട‍ർന്നുപിടിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്.

മലപ്പുറത്ത് മലമ്പനി; അതിഥി തൊഴിലാളി അടക്കം 4 പേര്‍ക്ക് രോഗം:ഇക്കഴിഞ്ഞജൂലൈ 17ന് മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയിൽ മൂന്ന് സ്‌ത്രീകൾക്കും, നിലമ്പൂരിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കുമാണ് രോഗം ബാധിച്ചത്.

ഒഡിഷ സ്വദേശിക്കാണ് നിലമ്പൂരിൽ രോഗബാധയേറ്റത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ചതോടെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ​യും ആരോഗ്യ​ വകുപ്പി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ ​പ്രവർത്തനങ്ങൾ ഊ​ർ​ജി​ത​മാ​ക്കിയിരുന്നു.

Also Read:സംസ്ഥാനത്ത് എച്ച്1 എൻ1 ആശങ്ക; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു

ABOUT THE AUTHOR

...view details