തിരുവനന്തപുരം:ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് സാക്ഷ്യം വഹിക്കാൻ മലയാളികളും. 76ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി പരേഡില്‍ പങ്കെടുക്കാൻ ക്ഷണിച്ച 10000 പേരിലാണ് പ്രത്യേക അതിഥികളായി 22 മലയാളികള്‍ ഉള്‍പ്പെട്ടത്. കലാകാരൻമാര്‍ ഉള്‍പ്പെടെ 22 മലയാളികള്‍ക്കാണ് ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
പാലക്കാട് നിന്നുള്ള കലാകരനും പത്മശ്രീ ജേതാവുമായ രാമചന്ദ്ര പുലവർ, കൊല്ലത്തു നിന്നുള്ള ബി. രാധാകൃഷ്ണൻ പിള്ള, എറണാകുളത്തു നിന്നുള്ള ശശിധരൻ പി.എ എന്നിവരുമുണ്ട്. ഇരുവരും കരകൗശല വസ്‌തുക്കളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയ അവാർഡ് ജേതാക്കളാണ്.
പ്രധാനമന്ത്രി യശസ്വി പദ്ധതിയുടെ കീഴിൽ 13 പേർ, തുണിത്തരങ്ങൾ (കരകൗശലം) വിഭാഗത്തിൽ മൂന്ന് വ്യക്തികൾ (ഒരു പത്മശ്രീ, രണ്ട് ദേശീയ അവാർഡ് ജേതാക്കൾ), വനിതാ ശിശു വികസന വിഭാഗത്തിൽ ആറ് പേർ എന്നിങ്ങനെയാണ് അതിഥികളുടെ പട്ടിക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക