കേരളം

kerala

ETV Bharat / state

കാസര്‍കോട്ട് വീട്ടില്‍ ഉറങ്ങുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ; സ്വര്‍ണം കവര്‍ന്ന് ഉപേക്ഷിച്ചു - 10 YEAR OLD GIRL KIDNAPPED - 10 YEAR OLD GIRL KIDNAPPED

പത്ത് വയസുകാരിയെ പടന്നക്കാട് നിന്നും തട്ടിക്കൊണ്ടുപോയി. സ്വര്‍ണം കവര്‍ച്ച ചെയ്‌ത ശേഷം കുട്ടിയെ ഉപേക്ഷിച്ചു. ഹോസ്‌ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ROBBERY  KASARAGOD KIDNAP  പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി  KASARAGOD POLICE
പൊലീസ് തെളിവെടുപ്പ് നടത്തുന്നു (Source: Etv Bharat Reporter)

By ETV Bharat Kerala Team

Published : May 15, 2024, 10:42 AM IST

Updated : May 15, 2024, 3:11 PM IST

കാസര്‍കോട്ട് വീട്ടില്‍ ഉറങ്ങുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി (REPORTER)

കാസർകോട്: പടന്നക്കാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയ സമയം നോക്കി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുറന്ന് കിടന്ന മുൻവാതിലിലൂടെയാണ് അക്രമി വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം. മുൻവാതിൽ തുറന്നാണ് പശുവിനെ കറക്കാൻ പോയതെന്നും പശുവിനെ കറന്ന് തിരിച്ച് വന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്നും കുട്ടിയുടെ മുത്തശ്ശന്‍ പറഞ്ഞു.

കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിന് 500 മീറ്റർ ദൂരെ നിന്നും കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒച്ച വച്ചാൽ കൊന്ന് കളയുമെന്നും രണ്ട് വീടപ്പുറമല്ലേ വീടെന്നും പറഞ്ഞ് അക്രമി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമി ഓടി രക്ഷപ്പെട്ട ശേഷം കുട്ടി തന്നെ തൊട്ടടുത്ത വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു.

കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയിട്ടുണ്ട്. കണ്ണിലും കഴുത്തിലും പരിക്കേറ്റതിന്‍റെ പാടുകളുണ്ട്. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നാണ് സൂചന. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. നിലവില്‍ പെൺകുട്ടി ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തില്‍ കേസെടുത്ത് ഹോസ്‌ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളം സംസാരിക്കുന്ന ആളാണെന്നും മാസ്‌ക് ധരിച്ചിരുന്നെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ALSO READ: 17-കാരിയായ പോക്‌സോ കേസ് അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തി; കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ

Last Updated : May 15, 2024, 3:11 PM IST

ABOUT THE AUTHOR

...view details