കേരളം

kerala

പാരാലിമ്പിക്‌സില്‍ ടോക്യോ വിജയം ആവര്‍ത്തിച്ച് യോഗേഷ്, ഇന്ത്യയ്‌ക്ക് വീണ്ടും വെള്ളി - Paris Paralympics 2024

By ETV Bharat Sports Team

Published : Sep 2, 2024, 7:50 PM IST

പാരാലിമ്പിക്‌സില്‍ പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56 ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്‍റെ വെള്ളി നേട്ടം.

OLYMPICS  പാരാലിമ്പിക്‌സ്  യോഗേഷ് കത്തൂനിയ  പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ
യോഗേഷ് കത്തൂനിയ (ANI)

പാരീസ്: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കി യോഗേഷ് കത്തൂനിയ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56 ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്‍റെ വെള്ളി നേട്ടം. പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ഒന്‍പതാം മെഡലാണിത്. നേരത്തേ ടോക്യോയിലും യോഗേഷ് വെള്ളിമെഡല്‍ നേടിയിരുന്നു. 42.22 മീറ്റർ ദൂരം ഡിസ്‌കസ് എറിഞ്ഞാണ് താരം മെഡൽ സ്വന്തമാക്കിയത്.

വെള്ളി മെഡൽ ഉറപ്പിക്കാനുള്ള ആദ്യ ശ്രമത്തിൽ 42.22 മീറ്ററാണ് താരം ഡിസ്‌കസ് എറിഞ്ഞത്. ബ്രസീലിന്‍റെ ക്ലോഡിനി ബാറ്റിസ്റ്റ ഡോസ് സാന്‍റോസാണ് സ്വർണം നേടിയത്. ക്ലോഡിനി തന്‍റെ ആദ്യ ശ്രമത്തിൽ 48.86 മീറ്റർ ഡിസ്‌കസ് എറിഞ്ഞാണ് സ്വർണം നേടിയത്. ഇത് താരത്തിന്‍റെ ഹാട്രിക് സ്വർണ മെഡലാണ്.

ഗ്രീസിന്‍റെ കോൺസ്റ്റാന്‍റിനോസ് സൂനിസ് 41.32 മീറ്റർ എറിഞ്ഞ് വെങ്കലം നേടി. ആറ് വർഷം മുമ്പ് 2018 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഗെയിംസിൽ യോഗേഷ് 45.18 മീറ്റർ അകലെ ഡിസ്‌കസ് എറിഞ്ഞ് ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.യോഗേഷിന്‍റെ വെള്ളി മെഡലോടെ പാരാലിമ്പിക് ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 9 ആയി.

Also Read:തൃശൂരിനെ തകര്‍ത്ത് ആലപ്പി റിപ്പിള്‍സ്; അസറുദ്ദീന്‍റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ 5 വിക്കറ്റ് വിജയം - Kerala Cricket League

ABOUT THE AUTHOR

...view details