ന്യൂഡൽഹി:ഇന്ത്യയുടെ വലംകൈയ്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ചാമ്പ്യൻസ് ട്രോഫിയില്‍ ഇറങ്ങുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ചാമ്പ്യൻസ് ട്രോഫിക്കുള്ള അന്തിമ ടീമുകളെ ഐസിസിക്ക് സമർപ്പിക്കാനുള്ള അവസാന തീയതിയാണ് ഇന്ന് (ഫെബ്രുവരി 11). എന്നാൽ, ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസ് കാരണം താരം കളിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ഫെബ്രുവരി 11 ന് ശേഷമുള്ള ഏതൊരു മാറ്റത്തിനും ടൂർണമെന്‍റിന്‍റെ സാങ്കേതിക സമിതിയുടെ അംഗീകാരം ആവശ്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇഎസ്പിഎൻ ക്രിക്കിൻഫോയിലെ റിപ്പോർട്ട് അനുസരിച്ച്, ബുംറ അടുത്തിടെ ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ തന്‍റെ പുറം സ്‌കാനിങ്ങിന് വിധേയമാക്കിയിരുന്നു. താരത്തെ ടീമിലേക്ക് ഉള്‍പ്പെടുത്തുന്നത് തീരുമാനമെടുക്കുന്നതിന് മുമ്പ് ബിസിസിഐ മെഡിക്കൽ സ്റ്റാഫ് സെലക്ടർമാരുമായും ഇന്ത്യൻ ടീം മാനേജ്‌മെന്‍റുമായും കൂടിയാലോചിക്കും.
ഇന്ത്യയുടെ താൽക്കാലിക ടീമിൽ ബുംറ
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ താൽക്കാലിക ടീമിൽ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ താരത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഫെബ്രുവരി 12 ന് അഹമ്മദാബാദിൽ നടക്കുന്ന മൂന്നാമത്തെ ഏകദിനത്തിൽ കളിക്കാൻ ബുംറയ്‌ക്ക് കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ പകരം ബുംറ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു.