ഹെെദരാബാദ്:ക്രിക്കറ്റ് രംഗത്ത് ആഭ്യന്തര ടൂർണമെന്‍റുകളിൽ വിദേശ കളിക്കാരെ ഉൾപ്പെടുത്തുന്നത് സാധാരണമാണ്. ഇംഗ്ലണ്ടിന്‍റെ കൗണ്ടി ചാമ്പ്യൻഷിപ്പിലും ഓസ്‌ട്രേലിയയുടെ ഷെഫീൽഡ് ഷീൽഡ് ടൂർണമെന്‍റുകളിലും അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളായ രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും വിദേശ താരങ്ങളില്ല. പുറത്ത് നിന്നുള്ള താരങ്ങളെ ആഭ്യന്തര ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ ബിസിസിഐ യുടെ നയം അനുവദിക്കുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ ഈ നീക്കത്തിന് പിന്നിലെ കാരണം രാജ്യത്ത് ലഭ്യമായ പ്രതിഭകളെ പരിപോഷിപ്പിക്കുകയെന്ന കാഴ്‌ചപ്പാടിലാണ്. രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയും കൂടിയാണ് ആഭ്യന്തര ക്രിക്കറ്റ്. ഇത് അവരെ ദേശീയ ടീമിൽ ഇടം കണ്ടെത്താൻ സഹായിക്കും. പ്രാദേശിക ക്രിക്കറ്റ് കളിക്കാർക്ക് അവരുടെ മുദ്ര പതിപ്പിക്കാനുള്ള അവസരങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗം കൂടിയാണ്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 38 ടീമുകൾ പങ്കെടുക്കുന്ന ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ കടുത്ത മത്സരമാണ്. ഭാവിയിലെ അന്താരാഷ്‌ട്ര താരങ്ങൾക്കായി ഈ മത്സരം കഠിനമായ പരീക്ഷണ വേദിയായി തുടരും. മറുവശത്ത് കൗണ്ടി ക്രിക്കറ്റ് ഇംഗ്ലണ്ടിൽ കളിക്കുന്ന ആഭ്യന്തര ടൂർണമെന്‍റാണ്. ഇത് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് നടത്തുന്നത്. രണ്ട് ഡിവിഷൻ ലീഗ് ഫോർമാറ്റിൽ 18 ടീമുകൾ തമ്മിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഓരോ ഷെഫീൽഡ് ഷീൽഡിലും പ്ലങ്കറ്റ് ഷീൽഡ് ടീമിലും യഥാക്രമം ഒരു കളിക്കാരനെയെങ്കിലും ഉൾപ്പെടുത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ന്യൂസിലൻഡ് ക്രിക്കറ്റും അനുവദിക്കും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ക്രിക്കറ്റ് ബോർഡുകൾക്ക് പോലും വിദേശ കളിക്കാരെ അവരുടെ ആഭ്യന്തര റെഡ്-ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന വ്യവസ്ഥയുണ്ട്. ഇത് വളരെ അപൂർവമായി നടക്കുന്നുള്ളു.