കേരളം

kerala

ETV Bharat / sports

വൈശാലിയോട് നേരിട്ട് ക്ഷമാപണം നടത്തി ഉസ്‌ബക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍, പൂക്കളും ചോക്ലേറ്റും സമ്മാനിച്ചു - YAKUBBOEV APOLOGIZED TO VAISHALI

ചെസ്‌ മത്സരത്തിനിടെ വൈശാലി ഹസ്‌തദാനത്തിനായി കൈ നീട്ടിയപ്പോള്‍ യാക്കൂബോവ് നിരസിച്ചത് വിവാദമായിരുന്നു

NODIRBEK YAKUBBOEV APOLOGIZED  NODIRBEK YAKUBBOEV  ആര്‍ വൈശാലി  ടാറ്റ സ്റ്റീല്‍ ചെസ് ടൂര്‍ണമെന്‍റ്
Uzbek GM Nodirbek Yakubboev apologized directly to Vaishali (chessbaseindia/X Screenshot)

By ETV Bharat Sports Team

Published : Jan 31, 2025, 2:09 PM IST

നെതര്‍ലന്‍ഡ്‌സില്‍ ടാറ്റ സ്റ്റീല്‍ ചെസ് ടൂര്‍ണമെന്‍റ് വേദിയില്‍ ഇന്ത്യന്‍ താരം ആര്‍ വൈശാലിയുടെ ഹസ്‌തദാനം നിരസിച്ച ഉസ്‌ബക്കിസ്ഥാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക് യാക്കൂബോവ് ക്ഷമാപണം നടത്തി. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഉസ്‌ബക്ക് താരത്തിന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വൈശാലിയെ നേരില്‍ കണ്ടാണ് യാക്കൂബോവ് ക്ഷമാപണം നടത്തിയത്. സഹോദരന്‍ ആര്‍ പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കുമൊപ്പവുമാണ് വൈശാലി യാകുബ്ബോവിനെ കണ്ടത്. പൂക്കളും ചോക്ലേറ്റും വൈശാലിക്ക് സമ്മാനമായി നല്‍കുന്ന വീഡിയോ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഉസ്‌ബക്ക് താരത്തിന്‍റെ പ്രവൃത്തിക്കു പിന്നിലെ കാരണം തനിക്ക് മനസിലായെന്നും അതില്‍ വിഷമമില്ലെന്നും വൈശാലി പിന്നീട് പ്രതികരിച്ചു.

നേരത്തെ വൈശാലി ഹസ്‌തദാനത്തിനായി കൈ നീട്ടിയപ്പോള്‍ യാക്കൂബോവ് നിരസിക്കുകയായിരുന്നു. നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. എന്നാല്‍ വിഷയം റേസിസമാണെന്നൊക്കെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് നേരത്തെ യാക്കൂബോവ് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വൈശാലിയോട് അനാദരവൊന്നും താന്‍ ഉദ്ദേശിച്ചില്ലെന്നും മതപരമായ കാരണങ്ങളാലാണ് ഹസ്‌തദാനം ചെയ്യാതിരുന്നതെന്ന് ഉസ്‌ബക്ക് താരം പറഞ്ഞിരുന്നു.

വൈശാലിയേയും സഹോദരനെയും ഞാന്‍ ബഹുമാനിക്കുന്നുണ്ടെന്ന് താരം എക്‌സില്‍ കുറിച്ചിരുന്നു. എന്‍റെ പെരുമാറ്റം വൈശാലിയെ അവഹേളിക്കുന്നതായെങ്കില്‍ ഞാന്‍ ക്ഷമപറയുന്നു. 2023 ല്‍ ദിവ്യയുമായി ഉണ്ടായ മത്സരത്തില്‍ ഹസ്‌തദാനം ചെയ്‌തത് എനിക്ക് തെറ്റായി തോന്നിയത് കൊണ്ടാണ് ഇതെന്നും യാക്കൂബോവ് എഴുതി. എന്നാല്‍ മത്സരത്തില്‍ 2019 ൽ ഗ്രാൻഡ്‌മാസ്റ്ററായ 23 കാരനായ യാക്കൂബോവ് പരാജയപ്പെട്ടു.

ABOUT THE AUTHOR

...view details