അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ മികവ് തുടര്‍ന്ന് ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡ്. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഹെഡ് സ്വന്തമാക്കിയത്. ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹെഡ് 141 പന്തില്‍ 140 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
111 പന്തുകളിലാണ് താരം സെഞ്ചുറിയിലേക്ക് എത്തിയത്. പിങ്ക് ടെസ്റ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. 2022-ല്‍ ഹോബാർട്ടിൽ ഇംഗ്ലണ്ടിനെതിരെ സ്ഥാപിച്ച 112 പന്തുകളുടെ സ്വന്തം റെക്കോഡാണ് ഹെഡ് തകര്‍ത്തത്. 2022-ൽ വെസ്റ്റ് ഇൻഡീസിനെതിരെ അഡ്ലെയ്ഡില് 125 പന്തിൽ 100 റൺസ് നേടിയ ഹെഡിന്റെ പേരില്‍ തന്നെയാണ് പിങ്ക് ബോളിലെ മൂന്നാമത്തെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡുമുള്ളത്.