കേരളം

kerala

ETV Bharat / sports

'മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെത്തിക്കാൻ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു'; വെളിപ്പെടുത്തലുമായി മൈക്ക് ഹെസ്സൻ - ഐപിഎല്‍

മുംബൈ ഇന്ത്യൻസ് താരം തിലക് വര്‍മയെ സ്വന്തമാക്കാൻ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആഗ്രഹിച്ചിരുന്നതായി മുൻ ടീം ഡയറക്‌ടര്‍ മൈക്ക് ഹെസ്സൻ.

Tilak Varma  Mike Hesson  RCB  ഐപിഎല്‍  തിലക് വര്‍മ മൈക്ക് ഹെസ്സൻ
Former RCB Director Mike Hesson Say They Fail To Sign Tilak Varma In IPL 2022

By ETV Bharat Kerala Team

Published : Feb 20, 2024, 7:43 AM IST

മുംബൈ :ഇന്ത്യൻ യുവതാരം തിലക് വര്‍മയെ (Tilak Varma) ടീമിലെത്തിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) ആഗ്രഹമുണ്ടായിരുന്നതായി മുൻ ടീം ഡയറക്‌ടര്‍ മൈക്ക് ഹെസ്സൻ (Mike Hesson). 2022ലെ ഐപിഎല്‍ താരലേലത്തില്‍ ആര്‍സിബി നോട്ടമിട്ടിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു നിലവില്‍ മുംബൈ ഇന്ത്യൻസ് താരമായ തിലക് വര്‍മയെന്നും മൈക്ക് ഹെസ്സൻ പറഞ്ഞു. ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍സിബി മുൻ ടീം ഡയറക്‌ടറുടെ വെളിപ്പെടുത്തല്‍.

'ഞങ്ങളുടെ പദ്ധതികളില്‍ നിന്നും വഴുതിപ്പോയ ഒരാളാണ് തിലക് വര്‍മ. അന്ന്, ഞങ്ങള്‍ ടീമിലെത്തിക്കാൻ ആഗ്രഹിച്ചിരുന്ന താരങ്ങളില്‍ തിലകിന്‍റെ പേരും ഉണ്ടായിരുന്നു. ഒടുവില്‍ രജത് പടിദാര്‍, തിലക് വര്‍മ എന്നിവരില്‍ ഒരാളെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലേക്ക് ഞങ്ങള്‍ എത്തുകയായിരുന്നു.

ടോപ് ഓര്‍ഡറില്‍ ഒരു ഇടംകയ്യൻ താരത്തെ ആര്‍സിബിയ്‌ക്ക് ആവശ്യമായിരുന്നു. ഷോര്‍ട് ബോളുകള്‍ മികച്ച രീതിയില്‍ കളിക്കുന്നയാളാണ് തിലക് വര്‍മയെന്ന് പൊതുവെ ഒരു സംസാരമുണ്ടായിരുന്നു. ഐപിഎല്ലിലേക്ക് എത്തിയ ശേഷം തന്‍റെ മികവ് എല്ലാവരെയും അറിയിക്കാൻ അവന് സാധിച്ചു'- മൈക്ക് ഹെസ്സൻ അഭിപ്രായപ്പെട്ടു.

അഞ്ച് പ്രാവശ്യം ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് അതേവര്‍ഷം 1.70 കോടിയ്‌ക്കായിരുന്നു തിലക് വര്‍മയെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാൻ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉള്‍പ്പടെയുള്ള പ്രമുഖ ടീമുകളെല്ലാം തന്നെ അന്ന് തിലക് വര്‍മയ്‌ക്കായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, ഈ ടീമുകള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ എല്ലാം മറികടന്നായിരുന്നു മുംബൈ ഇടംകയ്യൻ ബാറ്ററായ താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.

ഐപിഎല്ലിലെ ആദ്യ സീസണില്‍ തന്നെ മുംബൈ ഇന്ത്യൻസിന് വേണ്ടി ബാറ്റ് കൊണ്ട് തകര്‍പ്പൻ പ്രകടനം പുറത്തെടുക്കാനും തിലക് വര്‍മയ്‌ക്കായി. അരങ്ങേറ്റ സീസണിലെ 14 മത്സരവും കളിച്ച താരം 397 റണ്‍സായിരുന്നു സ്കോര്‍ ചെയ്‌തത്. കഴിഞ്ഞ വര്‍ഷം 11 മത്സരം മാത്രം കളിച്ച തിലക് വര്‍മ 343 റണ്‍സും സ്വന്തമാക്കിയിരുന്നു (Tilak Varma IPL Stats).

ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ ടി20 ടീമിലേക്കും അതിവേഗത്തില്‍ തന്നെ സ്ഥാനം പിടിക്കാൻ തിലക് വര്‍മയ്‌ക്കായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയാണ് താരം ഇന്ത്യൻ സീനിയര്‍ ടീമില്‍ അരങ്ങേറിയത്.

Also Read :'ബാറ്റിങ് മാത്രം പോര, ഇതും ചെയ്യണം' ; യശസ്വിയ്‌ക്ക് മുന്നില്‍ വമ്പന്‍ നിര്‍ദേശം വച്ച് കുംബ്ലെ

ABOUT THE AUTHOR

...view details