കേരളം

kerala

ETV Bharat / sports

പന്തിനെ നോട്ടമിട്ട് ആര്‍സിബി, പിന്നാലെ മറ്റ് രണ്ട് ടീമുകളും; സൂപ്പര്‍ താരത്തെ കൈവിടുമോ ഡല്‍ഹി? - THREE TEAMS FOR RISHABH PANT

ഐപിഎല്‍ 2025ന് മുന്നോടിയായുള്ള മെഗ താരലേലത്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

IPL 2025  RISHABH PANT RCB  IPL MEGA AUCTION  റിഷഭ് പന്ത് ഐപിഎല്‍ 2025
Rishabh Pant (IANS)

By ETV Bharat Sports Team

Published : Oct 24, 2024, 11:37 AM IST

പിഎല്‍ 18-ാം പതിപ്പിന് മുന്നോടിയായി ഇന്ത്യൻ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ നോട്ടമിട്ട് മൂന്ന് ടീമുകള്‍. ക്യാപ്‌റ്റനെയും വിക്കറ്റ് കീപ്പറേയും ഒരുപോലെ ആവശ്യമുള്ള ടീമുകളാണ് പന്തിനെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടം ലക്ഷ്യമിടുന്ന വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് പന്തിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന പ്രധാനപ്പെട്ട ഒരു ടീം.

മുൻ വര്‍ഷങ്ങളില്‍ ആര്‍സിബിയുടെ വിക്കറ്റ് കീപ്പറായിരുന്ന ദിനേശ് കാര്‍ത്തിക്ക് കഴിഞ്ഞ സീസണ്‍ അവസാനത്തോടെയാണ് പ്രൊഫഷണല്‍ ക്രിക്കറ്റ് മതിയാക്കിയത്. കാര്‍ത്തിക്കിന്‍റെ ഒഴിവിലേക്കാണ് ആര്‍സിബിയ്‌ക്ക് പുതിയ വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടത്. ഈ സ്ഥാനത്തേക്ക് ടീം പരിഗണിക്കുന്ന പ്രധാന പേരുകളില്‍ ഒന്നാണ് പന്തിന്‍റേത്.

പന്തിനെ ടീമിലെത്തിച്ചാല്‍ ക്യാപ്‌റ്റനായും ആര്‍സിബിയ്‌ക്ക് ഇന്ത്യൻ ബാറ്ററെ പരിഗണിക്കാം. നിലവില്‍, 40 വയസ് കഴിഞ്ഞ ഫാഫ് ഡുപ്ലെസിസ് ആണ് ബെംഗളൂരുവിന്‍റെ നായകൻ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ബെംഗളൂരുവിനെ പോലെ തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും റിഷഭ് പന്തിനെ നോട്ടമിടുന്നുണ്ട്. നിലവില്‍ ഇന്ത്യൻ താരം കെഎല്‍ രാഹുലാണ് ലഖ്‌നൗവിന്‍റെ നായകനും വിക്കറ്റ് കീപ്പറും. രാഹുലിന്‍റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കില്‍ ടീം മാനേജ്‌മെന്‍റിന് അതൃപ്തിയുണ്ടെന്നുള്ള തരത്തിലാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിന് പകരക്കാരനായി പന്തിനെ ടീമിലെത്തിക്കാൻ സാധിക്കുമോയെന്ന് ലഖ്‌നൗ നോക്കുന്നത്.

പഞ്ചാബ് കിങ്സും പന്തിനെ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്‍റെ പുതിയ പരിശീലകനായി റിക്കി പോണ്ടിങ് ചുമതലയേറ്റെടുക്കുന്ന സീസണാണ് വരാൻ പോകുന്നത്. നേരത്തെ, ഡല്‍ഹിയുടെ കോച്ചായിരുന്ന പോണ്ടിങ് പുതിയ ചുമതല ഏറ്റെടുക്കുമ്പോള്‍ പന്തിനെ മുൻ ടീമില്‍ നിന്നും റാഞ്ചുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

അതേസമയം, പന്തിനെ സ്വന്തമാക്കാൻ വമ്പൻ ടീമുകള്‍ പദ്ധതിയിടുന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രധാനപ്പെട്ട താരത്തെ റിലീസ് ചെയ്യാൻ ഡല്‍ഹി തയ്യാറാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. നിലവിലെ സാഹചര്യത്തില്‍ റിഷഭ് പന്ത് മെഗ താരലേലത്തിന് ഉണ്ടാകാൻ സാധ്യതകളേറെയാണെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read :ഗംഭീര്‍ പിന്തുണച്ചിട്ടും കാര്യമുണ്ടായില്ല, രണ്ടാം ടെസ്റ്റില്‍ രാഹുലിന്‍റെ സ്ഥാനം ഡഗ്ഔട്ടില്‍

ABOUT THE AUTHOR

...view details