കേരള സൂപ്പർ ലീഗ് മത്സരത്തിനൊരുങ്ങി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം (ETV Bharat) തിരുവനന്തപുരം :1989ൽ സോവിയറ്റ് യൂണിയനുമായി ഇന്ത്യൻ ടീം മാറ്റുരച്ച മത്സരം തലസ്ഥാനത്തെ തലമുതിർന്ന കാൽപ്പന്ത് സ്നേഹികൾ മറക്കാനിടയില്ല. കാലം കടന്നു പോകെ കളിയാരവങ്ങള്‍ പിന്നീട് തിരുവനന്തപുരത്തിന്‍റെ സ്വന്തം പൊലീസ് സ്റ്റേഡിയത്തിന് അന്യമായി. കാലവും കാഴ്‌ചയും 2024ലേക്കെത്തുമ്പോൾ കാൽപ്പന്ത് കളിയുടെ പുത്തൻ പ്രതിഭകൾ പന്തുതട്ടാനെത്തുകയാണ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ.
സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിന്‍റെയും തലസ്ഥാനത്തിന്‍റെയും ഹോം ഗ്രൗണ്ടിൽ സെപ്റ്റംബർ 16ന് ബ്രസീലിയൻ താരം പാട്രിക് മോട്ടയുടെ നേതൃത്വത്തിലുള്ള ടീം തൃശൂർ മാജിക് എഫ്‌സിയുമായി ഏറ്റുമുട്ടും. കേരള പൊലീസിന്‍റെ ഗ്രൗണ്ട് ഒക്ടോബർ 31 വരെ ടീം വാടകയ്‌ക്ക് എടുത്തിട്ടുണ്ട്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. 50 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
INDIA SOVIET UNION MATCH (ETV Bharat) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സെപ്റ്റംബർ 21, ഒക്ടോബർ 02, 06, 26 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ 37 വർഷങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര താരങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പന്ത് തട്ടാനെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള നവീകരണ പ്രവർത്തികൾ മൈതാനത്ത് തകൃതിയാണ്.
ആറ് ബ്രസീലിയൻ താരങ്ങളും എട്ട് ഇന്ത്യൻ താരങ്ങളും ഉൾപ്പെട്ട ടീമിൽ കോവളം എഫ്‌സിയിൽ നിന്നുള്ള കളിക്കാരുമെത്തും. സർവ് സജ്ജമായി കളിക്കളം ഉണരുമ്പോൾ കേരളത്തിന്‍റെ ഫുട്ബോൾ മേൽവിലസമായിരുന്ന തലസ്ഥാനം പൂർവകാല പ്രതാപത്തിലേക്കുള്ള പാതയിലാണ്.
Also Read:തിരുവനന്തപുരം കൊമ്പൻസിനെ പാട്രിക് മോട്ട നയിക്കും; ടീമിന്‍റെ ജേഴ്‌സിയും ഗാനവും ഫ്ലാഗും പുറത്തിറക്കി