അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെ പോരാട്ടം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരം ഉച്ചകഴിഞ്ഞ് 1.30ന് സ്റ്റാർ സ്പോർട്‌സ് ചാനലുകളിൽ തത്സമയം കാണാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാഗ്‌പൂരിലും കട്ടക്കിലും നടന്ന രണ്ട് ആദ്യ മത്സരങ്ങളിലും ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. പരമ്പര ടീം ഇന്ത്യ ഇതിനകം 2-0 ന് സ്വന്തമാക്കി. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പുള്ള അവസാന മത്സരം ജയിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ഇംഗ്ലണ്ടിന് ആത്മവിശ്വാസം തിരിച്ചുപിടിക്കണമെങ്കിൽ അഹമ്മദാബാദില്‍ ജയിച്ചേ മതിയാകൂ. ചാമ്പ്യൻസ് ട്രോഫി തയ്യാറെടുപ്പുകൾ പരീക്ഷിക്കുന്നതിന് ഇരു ടീമുകൾക്കും ഏകദിന പരമ്പര വളരെ പ്രധാനമാണ്.
ഇന്നത്തെ ടീമില്‍ രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു. പരിക്ക് കാരണം വരുൺ ചക്രവർത്തി പുറത്തിരിക്കും. കൂടാതെ അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ട് ടീമില്‍ ജാമി ഓവർട്ടണെ ഒഴിവാക്കി. ജേക്കബ് ബെഥേലിന് പകരക്കാരനായി വന്ന ടോം ബാന്‍റണിന് അവസരം നൽകി.