ഹൈദരാബാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡുകളെ പിന്തുടരുന്നില്ല, റെക്കോർഡുകളാണ് പോർച്ചുഗീസ് ഇതിഹാസ താരത്തെ പിന്തുടരുന്നത്. ക്രിസ്റ്റ്യാനോ ഫുട്ബോൾ മൈതാനത്ത് റെക്കോർഡുകൾ സൃഷ്ടിക്കുന്നത് പതിവാണ്, എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും താരം റെക്കോർഡുകൾ സൃഷ്‌ടിക്കുകയാണ്.
ആഗസ്റ്റ് 21 ന് ആണ് തന്‍റെ യൂട്യൂബ് ചാനൽ 'യുവർ ക്രിസ്റ്റ്യാനോ' താരം ആരംഭിച്ചത്. 90 മിനിറ്റിനുള്ളിൽ, 10 ലക്ഷം സബ്‌സ്‌ക്രൈബർമാരിൽ എത്തിയ ഏറ്റവും വേഗതയേറിയ യൂട്യൂബ് ചാനലായി മാറി. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് കോടിയിലേക്കാണ് അകൗണ്ട് ഉയർന്നത്.
ചാനലിൽ ഇതുവരെ 19 വീഡിയോകൾ മാത്രമാണ് റൊണാൾഡോ അപ്‌ലോഡ് ചെയ്തത്. ഓരോ വീഡിയോയ്ക്കും ദശലക്ഷക്കണക്കിന് കാഴ്‌ചക്കാരുണ്ട്. റൊണാൾഡോയും ഭാര്യ ജോർജിനയും തങ്ങളെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്ന ഒരു വീഡിയോ ഏകദേശം 10 ദശലക്ഷം ആളുകൾ കണ്ടു.
90 മിനിറ്റില്‍ ഗോള്‍ഡന്‍ പ്ലേ ബട്ടണും 12 മണിക്കൂറിനുള്ളില്‍ ഡയമണ്ട് പ്ലേ ബട്ടണും താരം സ്വന്തമാക്കി.ആളുകൾക്ക് വർഷങ്ങളെടുക്കുന്ന ഒരു നേട്ടമാണിത്, എന്നാൽ 39 കാരനായ ഈ നേട്ടം വെറും 10 മണിക്കൂർ കൊണ്ട് റൊണാള്‍ഡോ പൂർത്തിയാക്കി.
ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനലിന് മുമ്പ് 10 മില്യൺ സബ്‌സ്‌ക്രൈബർമാരിലെത്തിയത് മിസ്റ്റർ ബെസ്റ്റ് ആയിരുന്നു.132 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. നിലവിൽ മിസ്റ്റർ ബെസ്റ്റിന് യൂട്യൂബിൽ 311 ദശലക്ഷം വരിക്കാരുണ്ട്. ഈ സംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, റൊണാൾഡോയുടെ ചാനൽ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ചാനലായി മാറും.